24 October Thursday

പാക്‌ വ്യോമപാതയിലൂടെ സഞ്ചരിക്കാൻ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദിന്‌ അനുമതി നിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2019

ന്യൂഡൽഹി >  രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദിന്റെ വിമാനത്തിന്‌ പാകിസ്ഥാന്റെ വ്യോമപാതയിലൂടെ സഞ്ചരിക്കാൻ അനുമതി നിഷേധിച്ചു. സമീപകാലത്ത്‌ ഉഭയകക്ഷി വിഷയങ്ങളിലെ ഇന്ത്യൻ "പെരുമാറ്റമാണ്‌' അനുമതി നിഷേധത്തിന്‌ കാരണമെന്ന്‌ പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞു.  ഒരു രാജ്യത്തിന്റെ രാഷ്ട്രപതിക്ക് വ്യോമപാത ഉപയോഗിക്കുന്നതിന് അനുമതി നിഷേധിക്കുകയെന്ന അസാധാരണമായ തീരുമാനമെടുക്കുന്നതിന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അനുമതി നൽകിയിട്ടുണ്ടെന്നും ഖുറേഷി വ്യക്തമാക്കി.

  രാഷ്ട്രപതിയുടെ ഐസ്‌ലൻഡ് യാത്രയ്ക്കാണ് പാക്കിസ്ഥാന്റെ വ്യോമപാത ഉപയോഗിക്കാൻ അനുമതി നിഷേധിച്ചത്. ഐസ്‌ലൻഡ്, സ്വിറ്റ്സര്‍ലന്‍ഡ്, സ്ലൊവേനിയ എന്നീ രാജ്യങ്ങൾ സന്ദർശിക്കാൻ തിങ്കളാഴ്ചയാണ് രാഷ്ട്രപതി പുറപ്പെടുന്നത്‌. സന്ദർശനത്തിൽ രാജ്യാതിർത്തി കടന്നുള്ള തീവ്രവാദത്തെ സംബന്ധിച്ച്‌ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ്‌ രാഷ്‌ട്രത്തലവൻമ്മാരുമായി ചർച്ചചെയ്യാനിടയുണ്ട്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top