18 June Tuesday

സംവിധായകൻ പാ രഞ‌്ജിത്തിനെതിരെ കേസ‌്

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019

ന്യൂഡൽഹി > ചോളവംശ രാജാവ‌് രാജരാജ ചോളനെതിരെ നടത്തിയ പരാമർശത്തിൽ പ്രമുഖ തമിഴ‌് സംവിധായകൻ പാ രഞ‌്ജിത്തിന്റെ പേരിൽ തഞ്ചാവൂർ പൊലീസ‌് കേസെടുത്തു. 
മതസ‌്പർധയുണ്ടാക്കുംവിധം പ്രസംഗിച്ചുവെന്ന ഹിന്ദുമക്കൾ കക്ഷിയുടെ തഞ്ചാവൂർ ജില്ല മുൻ സെക്രട്ടറി കാ ബാലയുടെ പരാതിയിലാണ‌് കേസ‌്. ദളിത‌് സംഘടനയായ നീലപുലികൾ ഇയക്കത്തിന്റെ  സ്ഥാപകൻ ഉമർ ഫാറൂഖിന്റെ ചരമവാർഷികദിന ചടങ്ങിലാണ‌് വിവാദപ്രസംഗം നടത്തിയത‌്.

ചോള ഭരണത്തിൽ ദേവദാസി സമ്പ്രദായം ശക്തമായിരുന്നെന്നും ദളിതരെ അടിച്ചമർത്തിയെന്നുമായിരുന്നു പരാമർശം. മദ്രാസ‌്, കബാലി, കാല തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ‌് പാ രഞ‌്ജിത്ത‌്.


പ്രധാന വാർത്തകൾ
 Top