06 December Friday

സിപിഐ എം നേതാവ്‌ പി എസ് ഗംഗാധരൻ നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2019


കളമശേരി> കളമശേരി ഏരിയയിലെ പഴയ കാല സിപിഐ എം നേതാവ് പി എസ് ഗംഗാധരൻ നിര്യാതനായി. അസുഖബാധിതനായി  രണ്ടു ദിവസമായി എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു അന്ത്യം.

മൃതദേഹം വെള്ളിയാഴ്ച ഉച്ചക്ക് 12 വരെ ചേരാനെല്ലൂരിലെ വസതിയിലും ഒന്നര വരെ സിപിഐ എം കളമശേരി ഏരിയാ കമ്മിറ്റി ഓഫീസിലും തുടർന്ന് അഞ്ച് വരെ ഏലൂർ എസ് സി എസ് മേനോൻ ഹാളിലും പൊതുദർശനത്തിന്‌ വെക്കും. തുടർന്ന്‌  പാതാളം ശ്മശാനത്തിൽ .സംസ്‌കരിക്കും.

നിലവിൽ സിപിഐ എം കളമശേരി ഏരിയ കമ്മിറ്റിയംഗമാണ്. കളമശേരി ഏരിയ സെക്രട്ടറി, ഏലൂർ പഞ്ചായത്ത് പ്രസിഡന്റ്, സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

ഏലൂർ സ്വദേശിയാണ്. ഇപ്പോൾ ചേരാനെല്ലൂർ കച്ചേരിപ്പടിയിലാണ് താമസം. ഭാര്യ: പ്രസന്നകുമാരി. മകൾ: മീര (ബംഗലുരുവിൽ ഐടി ഉദ്യോഗസ്ഥ ) മരുമകൻ: ബിജു പവിത്രൻ (ബംഗലുരു)
 


പ്രധാന വാർത്തകൾ
 Top