06 August Thursday

സമ്പദ്‌ഘടനയെ കുറിച്ച് മോഡിക്ക് ധാരണയില്ല: ചിദംബരം

സ്വന്തം ലേഖകൻUpdated: Thursday Dec 5, 2019

ന്യൂഡൽഹി >  രാജ്യത്തിന്റെ സമ്പദ്‌ഘടനയെക്കുറിച്ച്‌ മോഡിസർക്കാരിന്‌ ഒരു ധാരണയുമില്ലെന്ന്‌ മുൻ ധനമന്ത്രി പി ചിദംബരം. ബുധനാഴ്ച ജയിൽമോചിതനായശേഷം നടത്തിയ ആദ്യ വാർത്താസമ്മേളനത്തിലാണ്‌ ചിദംബരം കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ചത്‌.

 പ്രധാനമന്ത്രി അസാധാരണമാംവിധം മൗനം പുലർത്തുകയാണ്‌. സാമ്പത്തികവർഷം ഏഴുമാസം പിന്നിട്ടിട്ടും സമ്പദ്‌ഘടന നേരിടുന്ന പ്രശ്‌നങ്ങൾ നിസ്സാരമാണെന്ന്‌ ഭാവിക്കുന്നത്‌ സർക്കാരിന്‌ സമ്പദ്‌ഘടനയെക്കുറിച്ച്‌ ധാരണയില്ലാത്തതുകൊണ്ടാണെന്ന്‌ വ്യക്തമാണ്‌. സാമ്പത്തികമാന്ദ്യത്തിൽനിന്ന്‌ സമ്പദ്‌ഘടനയെ രക്ഷിക്കാൻ കഴിവുള്ള ആരും ബിജെപിയിൽ ഇല്ലെന്നും ചിദംബരം പരിഹസിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top