26 February Wednesday

കെപിസിസിയെ തള്ളി പി ചിദംബരം; "പൗരത്വ നിയമത്തിനെതിരെ സംയുക്തമായി സമരം ചെയ്യണം'

വെബ് ഡെസ്‌ക്‌Updated: Saturday Jan 18, 2020

ന്യൂഡല്‍ഹി > പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ കെപിസിസിയുടെ നിലപാടിനെ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവി പി ചിദംബരം. പൗരത്വ നിയമത്തിനെതിരെ യോജിച്ചുള്ള സമരമാണ് വേണ്ടതെന്ന് ചിദംബരം പറഞ്ഞു. പ്രാദേശികമായ രാഷ്ട്രീയ ഭിന്നതകള്‍ക്കപ്പുറം വിശാലതാല്‍പര്യം എല്ലാവരും കണക്കിലെടുക്കണമെന്ന് ചിദംബരം പറഞ്ഞു.

നിലവിലെ പ്രശ്‌നത്തിന്റെ ഗൗരവം എല്ലാവരും മനസ്സിലാക്കണം. ബംഗാളില്‍ ഇടതുപാര്‍ട്ടികളുമായി യോജിച്ചുള്ള സമരത്തിന് കോണ്‍ഗ്രസ് മുന്‍കൈയ്യെടുത്തത് ചിദംബരം ചൂണ്ടിക്കാട്ടുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് സമരം നടത്തേണ്ടതില്ലെന്ന കെപിസിസി നിലപാട് തള്ളുന്നതാണ് പി ചിദംബരത്തിന്റെ പ്രസ്താവന.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top