18 September Wednesday

ലിസ്‌റ്റ്‌ ചെയ്യാത്ത ഹർജി: ചിദംബരത്തിനോട്‌ വിവേചനമെന്ന്‌ ആക്ഷേപം

വെബ് ഡെസ്‌ക്‌Updated: Tuesday Apr 23, 2019

ന്യൂഡൽഹി> മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ ജാമ്യഹർജി പരിഗണിക്കാതിരുന്ന ജസ്റ്റിസ്‌ എൻ വി രമണയ്‌ക്കെതിരെ ഗുരുതരമായ ആരോപണം. ലിസ്റ്റ്‌ ചെയ്‌തിട്ടില്ലെന്ന ന്യായം പറഞ്ഞാണ്‌ അറസ്റ്റ്‌ തടയണമെന്ന   ചിദംബത്തിന്റെ ഹർജി ബുധനാഴ്‌ച ജസ്റ്റിസ്‌ രമണ പരിഗണിക്കാതിരുന്നത്‌. എന്നാൽ, ഇതേ ജസ്റ്റിസ്‌ രമണ നാല്‌ ദിവസംമുമ്പ്‌ അയോധ്യകേസിൽ ലിസ്റ്റ്‌ ചെയ്യാത്ത ഹർജിയിൽ വിധി പറഞ്ഞെന്നാണ്‌ ആരോപണം. ആഗസ്‌ത്‌ 16നാണ്‌ ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസ് അയോധ്യ കേസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിലായതിനാല്‍ ലിസ്റ്റ് ചെയ്യാതെതന്നെ കേസ് കേട്ടത്.

ഭൂഷണ്‍ സ്റ്റീലിന്റെ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും ഡയറക്ടറുമായ നിതിന്‍ ജോഹരിയുടെ കേസ് പരിഗണിച്ച് ഡൽഹി ഹൈക്കോടതി വിധി ജസ്റ്റിസ്‌ രമണ സ്‌റ്റേ ചെയ്‌തു. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്‌എഫ്‌ഐഒ) ഫയല്‍ ചെയ്ത കേസ് അന്ന് ലിസ്റ്റ് ചെയ്തിരുന്നില്ല.
എന്നിട്ടും സോളിസിറ്റര്‍ ജനറല്‍  ശ്രദ്ധയില്‍പെടുത്തിയപ്പോൾ വിധി പറയുകയായിരുന്നു. നിതിന്‍ ജോഹരി വ്യാജരേഖ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ കേസില്‍ ജാമ്യം നല്‍കിയ ഹൈക്കോടതി ഉത്തരവാണ്‌ അന്ന്‌ റദ്ദാക്കി സ്‌റ്റേ നൽകിയത്‌.

 ബുധനാഴ്ച ചിദംബരത്തിന്റെ അഭിഭാഷകനായ കപില്‍ സിബല്‍ ഇക്കാര്യം  ജസ്റ്റിസ്‌ രമണയെ ഓര്‍മിപ്പിച്ചു. ഇതേ മാതൃകയില്‍ ചിദംബരത്തിന്റെ ഹർജിയും കേള്‍ക്കണമെന്ന്‌ സിബൽ വാദിച്ചു.
എന്നാല്‍, അദ്ദേഹം അത് നിരസിച്ചു. അത് വ്യത്യസ്തമായ കേസായിരുന്നു. അദ്ദേഹം വിദേശത്തേക്ക് പോകാന്‍ ഒരുങ്ങുന്നതിനാലാണ് അങ്ങനെ പരിഗണിച്ചത് എന്നായിരുന്നു ജസ്റ്റിസ് രമണയുടെ മറുപടി.


പ്രധാന വാർത്തകൾ
 Top