18 June Friday
ഓക്‌ജിൻ ക്ഷാമത്തില്‍ കേന്ദ്രത്തോടും കര്‍ണാടകത്തോടും വിശദീകരണം തേടി ഹൈക്കോടതി

കർണാടകയിൽ ഓക്‌സിജൻ കിട്ടാതെ 6 മരണംകൂടി

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021


ബംഗളൂരു
കർണാടകയിലെ ചാംരാജ്‌നഗർ ജില്ലാ ആശുപത്രിയിൽ ഓക്‌സിജൻ ലഭിക്കാതെ കഴിഞ്ഞദിവസം 24 പേർ മരിച്ചതിനു പിന്നാലെ വിവിധ ആശുപത്രികളിൽ കൂടുതൽ മരണം. നഗരത്തിലെ യെലഹങ്കയിലെ അർക്ക ഹോസ്പിറ്റലിൽ ഓക്‌സിജൻ കിട്ടാതെ രണ്ടു രോഗികൾ മരിച്ചു.

ഓക്‌സിജൻ സിലിണ്ടറുകൾ എത്താൻ വൈകിയതിനെ തുടർന്ന്‌ കലബുർഗി ജില്ലയിലെ അഫ്‌സൽപൂരിൽ താലൂക്ക്‌ ആശുപത്രിയിൽ നാലുപേർ മരിച്ചു. ഒരു ദിവസംമുമ്പ്‌ ഇവിടെ ഒമ്പതു രോഗികൾ ഓക്‌സിജൻ കിട്ടാതെ മരിച്ചിരുന്നു. രണ്ട്‌ കോവിഡ്‌ രോഗികളടക്കം നാലുപേരും ഓക്‌സിജൻ സഹായത്തിലായിരുന്നു.

സംസ്ഥാനത്തെ ഓക്‌ജിൻ ക്ഷാമത്തെക്കുറിച്ച്‌ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വ്യക്തതവരുത്തണമെന്ന്‌ കർണാടക ഹൈക്കോടതി നിർദേശിച്ചു. സംസ്ഥാനത്തിന്‌ 1700 ടൺ ഓക്‌സിജൻ വേണ്ടിടത്ത്‌ 865 ടൺ മാത്രമാണ്‌ കേന്ദ്രം അനുവദിച്ചത്‌. ഓക്‌സിജൻ വിതരണം വർധിപ്പിക്കുന്നതിൽ കേന്ദ്രം ഉടൻ വിശദീകരണം നൽകണം.

ഓക്‌സിജൻ ക്ഷാമം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തങ്ങൾ നിസ്സഹായരാണെന്ന്‌ ചൂണ്ടിക്കാട്ടി കൂടുതൽ ആശുപത്രികൾ രംഗത്തുവന്നു. ആശുപത്രിയിലെ ഐസിയു കിടക്കകളിൽ 90 ശതമാനവും കോവിഡ്‌ രോഗികളാണെന്നും ഇത്‌ ഓക്‌സിജന്റെ ആവശ്യം വളരെ വർധിപ്പിച്ചെന്നും അപ്പോളോ ആശുപത്രിയിലെ ഫിസിഷ്യൻ ഡോ. ജഗദീഷ്‌ ചിക്കെഗൗഢ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top