15 October Tuesday

തട്ടിക്കൊണ്ടുപോയ കേസിൽ ജാമ്യത്തിലിറങ്ങി; അതേ പെൺകുട്ടിയെത്തന്നെ ബലാത്സംഗം ചെയ്ത്‌ പ്രതി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

ലഖ്നൗ> ഉത്തർ പ്രദേശിൽ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ജാമ്യം ലഭിച്ച പ്രതി ദിവസങ്ങൾക്ക് ശേഷം  വീണ്ടും അതേ പെൺകുട്ടിയെത്തന്നെ തട്ടിക്കൊണ്ടുപോയി  ബലാത്സംഗം ചെയ്തു.

ബീഹാറിലെ ഭോജ്പൂർ ജില്ലക്കാരനായ വീരനാഥ് പാണ്ഡെയാണ്‌ പെൺകുട്ടിയെത്തട്ടിക്കൊണ്ട്‌ പോയത്‌.  ഇതേ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിന് മുമ്പ് ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം, 2024 ആഗസ്ത്‌ അഞ്ചിന്‌  പാണ്ഡെ വീണ്ടും കുട്ടിയെ തട്ടിക്കൊണ്ടുപോയി,ഒരു മാസത്തോളം ലൈംഗികമായി ഉപദ്രവിച്ചതായി പൊലീസ് പറഞ്ഞു.

2024 മെയ് മാസത്തിലാണ്‌ ഇയാൾ ആദ്യം പെൺകുട്ടിയെത്തതട്ടിക്കൊണ്ടുപോയത്‌. മകളെ കാണാനില്ലെന്ന് ആരോപിച്ച് പെൺകുട്ടിയുടെ പിതാവ് കൊയ്‌റൗണ പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ്‌ കേസെടുക്കുകയായിരുന്നു.

ശൗചാലയത്തിലേക്ക്‌ പോകുന്നതിനിടെയാണ്‌ പെൺകുട്ടിയെ പ്രതി  രണ്ടാമതും  തട്ടിക്കൊണ്ട് പോയതെന്ന് കൊയ്‌റൗണ പോലീസ് സ്‌റ്റേഷൻ ഇൻ-ചാർജ് ഇൻസ്പെക്ടർ മനോജ് കുമാർ പറഞ്ഞു.

ബലാത്സംഗത്തിനും തട്ടിക്കൊണ്ടുപോകലിനും ഭാരതീയ ന്യായ സൻഹിതയിലെ  വകുപ്പുകൾ പ്രകാരവും പോക്‌സോ നിയമപ്രകാരവും പാണ്ഡെയ്‌ക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തതായി പൊലീസ്‌ അറിയിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top