18 September Wednesday

യെച്ചൂരിയടക്കം പ്രതിപക്ഷപാർടി നേതാക്കൾ ഇന്ന്‌ കശ്‌മീരിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019

ന്യൂഡൽഹി> പ്രതിപക്ഷ പാർടി നേതാക്കൾ ശനിയാഴ്‌ച കശ്‌മീർ സന്ദർശിക്കും. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ഡി രാജ (സിപിഐ), രാഹുൽ ഗാന്ധി (കോൺഗ്രസ്‌), തിരുച്ചി സിവ (ഡിഎംകെ),  മനോജ് ഝാ (ആർജെഡി) തുടങ്ങിയവർ ശ്രീനഗറിലെത്തും. മുതിർന്ന കോൺഗ്രസ്‌ നേതാക്കളായ ഗുലാം നബി ആസാദ്‌, ആനന്ദ്‌ ശർമ എന്നിവരും സംഘത്തിലുണ്ടാകാൻ ഇടയുണ്ട്‌.

എന്നാൽ, നേതാക്കൾ ശ്രീനഗർ സന്ദർശിക്കരുതെന്ന്‌ ജമ്മു കശ്‌മീർ അധികൃതർ അറിയിപ്പ്‌ നൽകി. കശ്‌മീരിൽ ജനജീവിതം സാധാരണനിലയിലേക്ക്‌ തിരിച്ചു കൊണ്ടുവരുന്നതിന്‌ സന്ദർശനം തടസ്സമുണ്ടാകുമെന്നാണ്‌ വിശദീകരണം.

കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടർന്ന്‌ സീതാറാം യെച്ചൂരി, ഗുലാം നബി ആസാദ്‌ തുടങ്ങിയവർ മുമ്പും സന്ദർശനം നടത്താൻ ശ്രമിച്ചിരുന്നെങ്കിലും ഇവരെ ബലം പ്രയോഗിച്ച്‌ തിരിച്ചയക്കുകയാണുണ്ടായത്‌.

അനുമതി ലഭിച്ചാൽ ശ്രീനഗറിന്‌ പുറത്തും നേതൃത്വം സന്ദർശിക്കാനിടയുണ്ട്‌.


പ്രധാന വാർത്തകൾ
 Top