19 September Thursday

യെച്ചൂരി, രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളെ കശ്‌മീരിൽ തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019

ന്യൂഡൽഹി> കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ സാഹചര്യത്തിൽ കശ്‌മീർ സന്ദർശിക്കാനെത്തിയ പ്രതിപക്ഷ നേതാക്കളെ തടഞ്ഞു. പ്രതിപക്ഷ പാർടി നേതാക്കളായ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ഡി രാജ (സിപിഐ), രാഹുൽ ഗാന്ധി (കോൺഗ്രസ്‌), തിരുച്ചി സിവ (ഡിഎംകെ),  മനോജ് ഝാ (ആർജെഡി) എന്നിവരെയാണ്‌ തടഞ്ഞത്‌. ജമ്മുകശ്‌മീരിലേക്കുള്ള യാത്രക്കിടെ ശ്രീനഗറിലാണ്‌ ഇവരെ തടഞ്ഞത്‌.മാധ്യമങ്ങളെ കാണുന്നതിനും വിലക്കേർപ്പെടുത്തി.

കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടർന്ന്‌ സീതാറാം യെച്ചൂരി,ഡി രാജ,  ഗുലാം നബി ആസാദ്‌ തുടങ്ങിയവർ മുമ്പും സന്ദർശനം നടത്താൻ ശ്രമിച്ചിരുന്നെങ്കിലും ഇവരെയും  ബലം പ്രയോഗിച്ച്‌ തിരിച്ചയക്കുകയാണുണ്ടായത്‌.

നേതാക്കൾ ശ്രീനഗർ സന്ദർശിക്കരുതെന്ന്‌ ജമ്മു കശ്‌മീർ അധികൃതർ അറിയിപ്പ്‌ നൽകുകയായിരുന്നു. കശ്‌മീരിൽ ജനജീവിതം സാധാരണനിലയിലേക്ക്‌ തിരിച്ചു കൊണ്ടുവരുന്നതിന്‌ സന്ദർശനം തടസ്സമുണ്ടാകുമെന്ന്‌ വിശദീകരിച്ചാണ്‌  സംഘത്തെ തടഞ്ഞത്‌.

കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞശേഷം രാഷ്‌ട്രീയ നേതാക്കളെയൊന്നും കശ്‌മീർ സന്ദർശിക്കാൻ അനുവദിച്ചിട്ടില്ല. കശ്‌മീർ സംബന്ധിച്ച്‌ വിമൾശനമുയർന്നപ്പോൾ ഗവർണർ സത്യാപാൽ മാലിക്കാണ്‌ രാഹുൽഗാന്ധിയേയും പ്രതിപക്ഷനേതാക്കളേയും കശ്‌മീരിലേക്ക്‌ ക്ഷണിച്ചത്‌. ഇത്‌ സ്വീകരിച്ചാണ്‌ അവിടേക്ക്‌ സംഘം തിരിച്ചത്‌. എന്നാൽ ക്ഷണം പിന്നീട്‌ ഗവർണർ പിൻവലിക്കുയായിരുന്നു.

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയടക്കമുള്ള കശ്‌മീർ നേതാക്കൾ വീട്ടുതടങ്കലിലോ രടവിലോ ആണ്‌. ഈ സാഹചര്യത്തിലാണ്‌ സംഘം കശ്‌മീർ സന്ദർശിക്കാനൊരുങ്ങിയത്‌.
 


പ്രധാന വാർത്തകൾ
 Top