13 December Friday

ഊട്ടിയില്‍ ശക്തമായ മഴയില്‍ 15 വാഹനങ്ങള്‍ ഒലിച്ചുപോയി

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019

കുന്നൂര്‍> ഊട്ടി കുന്നൂരിലുണ്ടായ ശക്തമായ മഴയില്‍ പതിനഞ്ചിലധികം വാഹനങ്ങള്‍ ഒലിച്ചുപോയി. ഊട്ടി, നീലഗിരി ജില്ലയിലെ കുന്നൂരും പരിസരത്തും ശനിയാഴ്ച വൈകുന്നേരം മുതല്‍ ഞായറാഴ്ച രാവിലെ വരെ പെയ്ത ശക്തമായ മഴയിലും കാറ്റിലും വന്‍ നാശനഷ്ടമാണുണ്ടായത്. തോട്ടില്‍ മലവെള്ളമൊഴുകിവന്ന് തോടിനടുത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍, ബൈക്ക് പിക്കപ്പ് വാന്‍, ഓട്ടോ എന്നിവയാണ് ഒലിച്ചുപോയത്.
 
കുന്നൂര്‍- മേട്ടുപ്പാളയം ദേശിയപാതയില്‍ മണ്ണിടിച്ചിലില്‍ മരങ്ങളും പാറകളും വീണു് മണികൂറുകള്‍ ഗതാഗത തടസ്സപ്പെട്ടു. ഫയര്‍ സര്‍വീസും പൊലിസും നാട്ടുകാരും ചേര്‍ന്നാണ് ഗതാഗതം പുനസ്ഥാപിച്ചത്

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top