02 October Monday

ഊട്ടി പുഷ്‌പ മേളയ്‌‌ക്ക്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday May 19, 2023

ഗൂഡല്ലൂർ> ഊട്ടി ബൊട്ടാണിക്കൽ ഗാർഡനിൽ പുഷ്‌പോത്സവത്തിന്‌ തുടക്കം. 125–ാമത് പുഷ്പമേള തമിഴ്നാട് ടൂറിസം മന്ത്രി കെ രാമചന്ദ്രനും എ രാജ എപിയും ചേർന്ന്‌  ഉദ്ഘാടനംചെയ്‌തു. കലക്ടർ അംരിത് അധ്യക്ഷനായി. എംഎൽഎമാരായ ഗണേശൻ,  ജയശീലൻ, മുതുമല കടുവാ കേന്ദ്രം ഡയറക്ടർ വെങ്കിടേഷ്, ജില്ലാ റവന്യൂ ഓഫീസർ കീർത്തന പ്രിയദർശിനി, പൊലീസ് സൂപ്രണ്ട് പ്രഭാകരൻ, ഡിഎഫ്ഒ ഓംകാരം തുടങ്ങിയവർ സംസാരിച്ചു.

23വരെയാണ്‌ ഫ്ലവർഷോ. നിരവധി സഞ്ചാരികളാണ് ആദ്യദിനം എത്തിയത്.  ബൊട്ടാണിക്കൽ ഗാർഡനിലേക്ക്‌ പ്രത്യേക ബസ്‌ സർവീസുകൾ ഉണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top