24 October Thursday

മുംബൈ ഒഎൻജിസി പ്ലാന്റിൽ വൻ തീപിടിത്തം; മൂന്ന്‌ മരണം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2019

മുംബൈ> നവി മുംബൈയിലെ ഒഎൻജിസി പ്ലാന്റിലുണ്ടായ വൻതീപിടിത്തത്തിൽ മൂന്നുപേർ മരിച്ചു. മുംബൈ നഗരത്തിനടുത്തുള്ള ഉറൻ എന്ന പ്രദേശത്തെ ​ഗ്യാസ് പ്ലാന്റിൽ  പുലർച്ചെയാണ് അപകടമുണ്ടായത്. രണ്ടുപേർക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്‌.

അപകടത്തെ തുടർന്ന്‌  പ്ലാന്റിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം പൊലീസ് സീൽ ചെയ്തു.  പ്ലാന്റിൽ ഗ്യാസും എണ്ണയും കടത്തിവിടുന്ന കുഴലിലാണ് തീപിടുത്തമുണ്ടായതായാണ്  അധികൃതർ പറയുന്നത്. തീയണക്കാനുള്ള ശ്രമം തുടരുന്നു.

സംഭവത്തെ തുടർന്ന് ഇവിടത്തെ ഗ്യാസ് ഗുജറാത്തിലെ ഹസിറയിലുള്ള ഗ്യാസ് പ്ലാന്റിലേക്കു മാറ്റുകയാണ്.


പ്രധാന വാർത്തകൾ
 Top