20 August Tuesday

ഫോണി വന്നുപോയിട്ട്‌ ഒരുമാസം; ഒഡിഷ‌ ഇരുട്ടിൽത്തന്നെ

വെബ് ഡെസ്‌ക്‌Updated: Thursday Jun 6, 2019

ഭുവനേശ്വർ>ഫോണി ചുഴലിക്കാറ്റ‌് വീശിയടിച്ച‌് ഒരുമാസം പിന്നിട്ടിട്ടും ഒഡിഷയിൽ പലയിടത്തും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനായില്ല. ഒന്നര ലക്ഷത്തിലേറെ തീരദേശവാസികൾ ഇപ്പോഴും ഇരുട്ടിൽ കഴിയുകയാണ‌്.  ഏറ്റവും ദുരിതം വിതച്ച പുരി ജില്ലയുടെ പകുതിയിലേറെ പ്രദേശത്തും വൈദ്യുതി  പുനഃസ്ഥാപിച്ചിട്ടില്ല.

മെയ‌് മൂന്നിനാണ‌് സംസ്ഥാനത്തെ കശക്കിയെറിഞ്ഞ ഫോണി ആഞ്ഞുവീശിയത‌്. ദുരന്തത്തിൽ 64 പേർ മരിച്ചു. 14 ജില്ലകളിലായി 1.65 കോടി ജനങ്ങളാണ‌് ദുരിതമനുഭവിച്ചത‌്. കുടിവെള്ളം, ബാങ്കിങ‌്, ടെലികോം തുടങ്ങിയ സേവനങ്ങൾ പുനഃസ്ഥാപിച്ചുവെങ്കിലും പൂർണതോതിൽ സജ്ജമായിട്ടില്ല. 

കാറ്റിൽ തകർന്ന സ‌്കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി ഇനിയും പൂർത്തിയായിട്ടില്ല. മധ്യവേനലവധി കഴിഞ്ഞ‌് 19നാണ‌് ഒഡിഷയിൽ സ‌്കൂൾ തുറക്കുക. ഈമാസം അവസാനത്തോടെ വൈദ്യുതിവിതരണം പൂർണമായും സജ്ജമാക്കാമെന്ന‌് കരുതുന്നുവെന്നും കൃത്യമായ തിയതി പറയാനാവില്ലെന്നും മന്ത്രി സമീർ രഞ‌്ജൻ ദാഷ‌് അറിയിച്ചു. ഫോണിയിൽ സംസ്ഥാനത്തൊട്ടാകെ 11,942.68 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ‌് പ്രാഥമിക റിപ്പോർട്ട‌്.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top