17 May Tuesday

ഒമിക്രോൺ രാജ്യത്തെ പ്രധാന കോവിഡ് വകഭേദമായി മാറി, വ്യാപനം അതിരൂക്ഷം: കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Thursday Jan 27, 2022

ന്യൂഡൽഹി> ഒമിക്രോൺ രാജ്യത്തെ പ്രധാന കോവിഡ് വകഭേദമായി മാറിയെന്നും ഡിസംബറിനുശേഷം വ്യാപനം അതിരൂക്ഷമായി തുടരുകയാണെന്നും ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. ഒമിക്രോൺ ബാധിതരിൽ 77 ശതമാനവും പത്ത് സംസ്ഥാനത്തുനിന്നുള്ളവരാണ്. കോവിഡ് വാക്സിനേഷന്റെ ഫലമായാണ് മരണസംഖ്യ കുറയ്ക്കാനായത്.

90 ശതമാനത്തിലധികം കോവിഡ് ബാധിതരും നേരിയ രോ​ഗലക്ഷണങ്ങളോടെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. ഓക്സിജനും ഐസിയു കിടക്കകളും ആവശ്യമുള്ള രോ​ഗബാധിതർ  കുറവാണെന്നും  ആരോ​ഗ്യ മന്ത്രാലയം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top