21 July Sunday

രാജസ്ഥാനിൽ നിന്നുള്ള ഓം ബിർല ലോക്‌സഭാ സ്‌പീക്കറാകുമെന്ന്‌ റിപ്പോർട്ട്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 18, 2019

ഓം ബിർല

ജയ്‌പൂർ > രാജസ്ഥാനിലെ കോട്ടാ‐ബൂംദി മണ്ഡലത്തിൽ നിന്നുള്ള എംപിയായ ഓം ബിര്‍ല ലോക്‌സഭാ സ്‌പീക്കറാകുമെന്ന്‌ സൂചന. ഇതു സംബന്ധിച്ച്‌ ബിജെപിക്കുള്ളിൽ ധാരണയായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ആഭ്യന്തര മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത്‌ ഷായുടെ വിശ്വസ്‌തനാണ്‌ 56കാരനായ ഓം ബിർല.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാംനാരായണ്‍ മീണയെ 2.5 ലക്ഷം വോട്ടുകള്‍ക്ക്‌ പരാജയപ്പെടുത്തിയാണ്‌ ഓം ബിർല രണ്ടാം വട്ടവും പാർലമെന്റിലെത്തിയത്‌. കഴിഞ്ഞ ലോക്‌സഭയിൽ സ്‌പീക്കറായിരുന്ന സുമിത്രാ മഹാജന്‍ ഇക്കുറി തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല.

മധ്യപ്രദേശിൽ നിന്നുള്ള ബിജെപി എംപി വീരേന്ദ്ര കുമാറിനെ തിങ്കളാഴ്‌ച പ്രോ ടേം സ്‌പീക്കറായി തെരഞ്ഞെടുത്തിരുന്നു. അംഗങ്ങളുടെ സത്യപ്രതിഞ്ജയ്‌ക്ക്‌ നേതൃത്വം നൽകിയത്‌ വീരേന്ദ്രകുമാറാണ്‌. സ്‌പീക്കർ, ഡെപ്യൂട്ടി സ്‌പീക്കർ തെരഞ്ഞെടുപ്പുകൾ നിയന്ത്രിക്കുന്നതും പ്രോ ടേം സ്‌പീക്കറാണ്‌. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top