22 October Tuesday

ഓം ബിർള ലോക്സഭാ സ്പീക്കർ: തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019

ന്യൂഡൽഹി> രാജസ്ഥാനിൽനിന്നുള്ള ബിജെപി അംഗം ഓം ബിർളയെ ലോക‌്സഭ സ്പീക്കറായി തെരഞ്ഞെടുത്തു. ബുധനാഴ‌്ച നടന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം സ്ഥാനാർഥിയെ നിർത്തിയില്ല. രാജസ്ഥാനിലെ കോട്ട മണ്ഡലത്തിൽനിന്ന‌് തുടർച്ചയായ രണ്ടാംതവണ ജയിച്ച ഓം ബിർള(56) മൂന്ന‌് പ്രാവശ്യം രാജസ്ഥാൻ നിയമസഭയിലേക്ക‌് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട‌്.

വിദ്യാർഥി സംഘടനയിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ആഭ്യന്തരമന്ത്രി അമിത‌്ഷായുടെയും വിശ്വസ്തനാണ‌്. അനധികൃത സ്വത്ത‌ുസമ്പാദനകേസ‌ിൽ ഉൾപ്പെട്ടെങ്കിലും രാജസ്ഥാൻ ഹൈക്കോടതി തള്ളിയിരുന്നു.


പ്രധാന വാർത്തകൾ
 Top