Deshabhimani

ഭരണഘടനാ ദിനത്തിൽ വായിച്ചത് പഴയ ആമുഖം; രാഷ്ട്രപതിയുടെ പ്രസം​ഗത്തിൽ മതേതരത്വവും സോഷ്യലിസവും പരാമർശിച്ചില്ല: എംപി സന്തോഷ് കുമാര്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2024, 09:02 PM | 0 min read

ന്യൂഡൽഹി > ഭരണഘടനാദിനത്തില്‍ രാഷ്ട്രപതി നടത്തിയ പ്രസംഗത്തില്‍ മതേതരത്വവും സോഷ്യലിസവും പരാമര്‍ശിച്ചില്ലെന്ന് ലോക്സഭാ എംപി സന്തോഷ് കുമാർ. ഭരണഘടനയുടെ പഴയ ആമുഖമാണ് രാഷ്ട്രപതി വായിച്ചതെന്നാണ് എംപിയുടെ ആരോപണം. സര്‍ക്കാരിന്റെ മനസ്സിലിരിപ്പാണോ ഇതെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ച ഭരണഘടനാ ദിനാഘോഷങ്ങളില്‍ ഉടനീളം വ്യക്തിപൂജയും വ്യക്തികേന്ദ്രീകൃത ഇടപെടലുകളും വ്യക്തമായെന്നും സന്തോഷ് കുമാർ അഭിപ്രായപ്പെട്ടു.

ഭരണഘടനയിലെ ആമുഖത്തില്‍ നിന്ന് സോഷ്യലിസ്റ്റ്, സെക്കുലര്‍ എന്നീ വാക്കുകള്‍ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തുന്നതായി നേരത്തേ ആരോപണമുണ്ടായിരുന്നു. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ സോഷ്യലിസ്റ്റ്, സെക്കുലര്‍ എന്നീ വാക്കുകള്‍ ഒഴിവാക്കിയുള്ള ഭരണഘടനാ ആമുഖം കേന്ദ്രസര്‍ക്കാര്‍ പങ്കുവെച്ചത് വിവാദമായിരുന്നു. ഇതിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. അതിനിടയ്ക്കാണ് ഭരണഘടനാ ദിനത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ പ്രസംഗത്തില്‍ മതേതരത്വവും സോഷ്യലിസവും പരാമര്‍ശിക്കാത്തത് വിവാദമാകുന്നത്.



deshabhimani section

Related News

0 comments
Sort by

Home