ന്യൂഡല്‍ഹി: ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ വിവിധ ലോകനേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ഉൾപ്പെടെയുള്ള നേതാക്കൾ അനുശേചനം അറിയിച്ചിട്ടുണ്ട്.
ട്രെയിന്‍ അപകടത്തില്‍ നിരവധി പേര്‍ മരിച്ചതായും പരിക്കേറ്റതുമായ വാര്‍ത്ത അതീവ ദു:ഖകരമാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി കിഷിദ നരേന്ദ്രമോദിക്ക് അയച്ച അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രെയിൻ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ നഷ്‌ടത്തിൽ വേദനിക്കുന്നുവെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പ്രധാനമന്ത്രിയേയും രാഷ്ട്രപതി ദ്രൗപതി മുർമുവിനേയും അറിയിച്ചു.
കാനഡക്കാര്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ട്രൂഡോ പറഞ്ഞു. പ്രിയപ്പെട്ടവരെ നഷ്ടമായവര്‍ക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ. ഈ ദുഷ്‌കരമായ സമയത്ത് കാനഡക്കാര്‍ ഇന്ത്യക്കാര്‍ക്കൊപ്പം നില്‍ക്കുന്നു'- 'ട്രൂഡോ ട്വിറ്ററില്‍ കുറിച്ചു.
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫും ട്വിറ്ററിലൂടെ അനുശോചനം അറിയിച്ചു. ഇന്ത്യയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ ഡസന്‍ കണക്കിന് ആളുകളുടെ ജീവന്‍ നഷ്ടമായതില്‍ താന്‍ അതീവദു:ഖിതനാണ്. മരിച്ചവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പറഞ്ഞു.
യുഎന്‍ പ്രസിഡന്റ്, ഭൂട്ടാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി തുടങ്ങിയവരും ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..