12 December Thursday

അപകടത്തെത്തുടർന്ന് ആശുപത്രിയിലായി; യുവാവിന്റെ അവയവങ്ങൾ ഡോക്ടർമാർ മോഷ്ടിച്ചതായി പരാതി

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024

പ്രതീകാത്മകചിത്രം

ഭുവനേശ്വർ > അപകടത്തെത്തുടർന്ന് ആശുപത്രിയിലായ യുവാവിന്റെ അവയവങ്ങൾ ഡോക്ടർമാർ മോഷ്ടിച്ചതായി പരാതി. കട്ടക്കിലാണ് സംഭവം നടന്നത്. മിനി ട്രക്ക് ഇടിച്ച് പരിക്കേറ്റ 44കാരനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 3 ദിവസത്തിനു ശേഷം യുവാവ് മരിച്ചു.

യുവാവിന്റെ അവയവങ്ങൾ ഡോക്ടർമാർ എടുത്തുമാറ്റിയതായി ബന്ധുക്കളാണ് ആരോപിച്ചത്. തലയ്ക്ക് പരിക്കേറ്റ് ചികിത്സയ്ക്കെത്തിച്ച യുവാവിന്റെ വയറ്റിൽ ശസ്ത്രക്രിയ നടത്തിയതിന്റെ പാടുകൾ കണ്ടതായാണ് കുടുംബം പറയുന്നത്. പോസ്റ്റ്മോർട്ടം നടത്താതെയാണ് മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയതെന്നും അപകടവിവരം ആശുപത്രി അധികൃതർ അറിയിച്ചില്ലെന്നും പൊലീസ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top