29 February Saturday

എൻപിആർ: കേരളത്തെ മാതൃകയാക്കണം- യെച്ചൂരി

സ്വന്തം ലേഖകൻUpdated: Tuesday Jan 14, 2020

ന്യൂഡൽഹി > കേരള സർക്കാരിന്റെ മാതൃകയിൽ എൻആർസിക്കു പുറമെ എൻപിആറും നടപ്പാക്കില്ലെന്ന്‌ പ്രതിപക്ഷ പാർടികൾ ഭരണത്തിലുള്ള മറ്റ്‌ സംസ്ഥാനങ്ങളും പ്രഖ്യാപിക്കണമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

സിഎഎയും എൻപിആറും എൻആർസിയും ഒരു പാക്കേജാണ്‌. ഇത്‌ മൂന്നും ഭരണഘടനാവിരുദ്ധമാണ്‌. ഇവ ദരിദ്രരെയും ദുർബല ജനവിഭാഗങ്ങളെയും  ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.   എൻആർസി നടപ്പാക്കില്ലെന്ന്‌ പ്രഖ്യാപിച്ചിട്ടുള്ള എല്ലാ മുഖ്യമന്ത്രിമാരും എൻപിആറും നടപ്പാക്കില്ലെന്ന്‌ വ്യക്തമാക്കണം–- യെച്ചൂരി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top