14 December Saturday

പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം: സഭ നിര്‍ത്തിവച്ചു ചര്‍ച്ചചെയ്യണം; എളമരം കരീം രാജ്യസഭയില്‍ അടിയന്തിര പ്രമേയ നോട്ടീസ് നല്‍കി

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2019

ന്യൂഡല്‍ഹി> പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നത് സഭ നിര്‍ത്തിവച്ചു ചര്‍ച്ചചെയ്യണം എന്നാവശ്യപ്പെട്ട് എളമരം കരീം എംപി രാജ്യസഭയില്‍ അടിയന്തിര പ്രമേയ നോട്ടീസ് നല്‍കി. രാജ്യമൊട്ടാകെ നടക്കുന്ന പ്രതിഷേധങ്ങള്‍ വകവെക്കാതെ പൊതുമേഖലാ വ്യവസായങ്ങളുടെ സ്വകാര്യവല്‍ക്കരണവുമായി മുന്നോട്ടുപോവുകയാണ് നരേന്ദ്ര മോഡി ഗവണ്മെന്റ്.

ബിപിസിഎല്‍ ഉള്‍പ്പെടെ 5 പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഗവര്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള മുഴുവന്‍ ഓഹരികളും വില്‍ക്കാന്‍ ഇന്നലെ സര്‍ക്കാര്‍ അന്തിമാനുവാദം നല്‍കി. അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ നടപടികളാണിതെന്നും കരീം പറഞ്ഞു.
 
ബിപിസിഎല്‍ സ്വകാര്യവല്‍ക്കരണത്തിന് എതിരെ ട്രേഡ് യൂണിയനുകള്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകും.പാര്‍ലമെന്റിന് പുറത്തും അകത്തും കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കും.ജനങ്ങളെ യോജിപ്പിച്ച് പ്രക്ഷോഭം സംഘടിപ്പിക്കും



ബിപിസിഎല്‍ കൈവശപ്പെടുത്താന്‍ കര്‍ട്ടന് പിന്നില്‍ അംബാനിയുണ്ട്.പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിപണന രംഗത്ത് സ്വാധീനം ഉണ്ടാക്കാനാണ് റിലയന്‍സ് പെട്രോളിയത്തിന്റെ ശ്രമം. അതേസമയം,  അസം റിഫൈനറി ബിജെപി സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദ്ദം മൂലം ഓഹരി വിറ്റഴിച്ചില്ല

എന്നാല്‍ കേരളത്തിന്റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് കൊച്ചി റിഫൈനറി സ്വകാര്യവല്‍ക്കരിച്ചെതെന്നും അദ്ദേഹം വ്യക്തമാക്കി


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top