28 May Sunday

ചിപ്പുമില്ല; ജിപിഎസും ഇല്ല, ആവശ്യമായ സുരക്ഷപോലും പുതിയനോട്ടിലില്ല

വെബ് ഡെസ്‌ക്‌Updated: Saturday Nov 12, 2016

ന്യൂഡല്‍ഹി> മൈക്രോചിപ്പും ജിപിഎസും പിടിപ്പിച്ചതെന്നുവരെ ആര്‍എസ്എസ് കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ച പുതിയ നോട്ടില്‍ ആവശ്യമായ സുരക്ഷ പോലും ഒരുക്കിയിട്ടില്ലെന്ന് വെളിപ്പെടുത്തല്‍. പുതിയ 2000 രൂപയുടെ നോട്ടില്‍ ആവശ്യമായ അധിക സുരക്ഷ ഒരുക്കാന്‍ മതിയായ സമയം കിട്ടിയിട്ടില്ലെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് 'ദ ഹിന്ദു' പത്രം റിപ്പോര്‍ട്ടു ചെയ്തു. രൂപത്തിലും നിറത്തിലും മാത്രമേ മാറ്റമുള്ളൂ. പഴയ 500, 1000 നോട്ടുകളിലുള്ള സുരക്ഷാ സവിശേഷതകള്‍ മാത്രമേ പുതിയ 2000 രൂപ നോട്ടുകളിലും ഉള്ളൂ.

നോട്ടുകളിലെ സുരക്ഷാ മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തിയത് 2005 ലാണ്.  അന്ന് വരുത്തിയ മാറ്റമൊക്കെയേ പുതിയ നോട്ടിലുമുള്ളൂ. നോട്ടുകളിലെ സുരക്ഷാ സവിശേഷതകള്‍ മാറ്റുന്നതിന് ആറു വര്‍ഷമെങ്കിലും  വേണമെന്നും  ഉദ്യോഗസ്ഥന്‍ പറയുന്നു. എന്നാല്‍ പുതിയ നോട്ടടിയ്ക്കാന്‍ തീരുമാനിച്ചത് ആറുമാസം മുമ്പ് മാത്രമാണ്.

നോട്ടിലെ വാട്ടര്‍മാര്‍ക്കുകള്‍, സെക്യൂരിറ്റി ത്രെഡുകള്‍, ലാറ്റന്റ് ഇമേജ് തുടങ്ങിയ സുരക്ഷാ സവിശേഷതകള്‍ നവീകരിക്കാന്‍ നിരവധി മാതൃകകള്‍ ഉണ്ടാക്കണം. ഇവയെല്ലാം വിലയിരുത്തണം. ഏറ്റവും സുരക്ഷിതമായവ കണ്ടെത്തി ഒടുവില്‍ മന്ത്രിസഭയുടെ അംഗീകാരം നേടണം. ഇതൊന്നും നടന്നിട്ടില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top