15 November Friday

നൊബേൽ ജേതാവ്‌ അന്ന് ഇന്ദിരയ്ക്കെതിരെ മുദ്രാവാക്യമുയര്‍ത്തി; അഭിജിത് ബാനർജിക്ക്‌ അവകാശപോരാട്ടത്തിന്റെ പാരമ്പര്യവും

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2019

ന്യൂഡൽഹി >  സാമ്പത്തികശാസ്‌ത്ര നൊബേൽ പുരസ്‌കാരത്തിലൂടെ  ഇന്ത്യയുടെ അഭിമാനമായ അഭിജിത് ബാനർജിക്ക്‌ അവകാശപോരാട്ടത്തിന്റെ പാരമ്പര്യവും. ഡൽഹി ജവാഹർലാൽ നെഹ്‌റു സർവകലാശാലയിലെ എംഎ പഠനകാലത്തെ വിദ്യാർഥി പ്രക്ഷോഭത്തെതുടർന്നാണ്‌ അഭിജിത്‌ 10 ദിവസം തിഹാർ ജയിലിൽ  തടവുകാരനായത്‌. 

  പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിക്കെതിരെ ജെഎൻയുവിൽ ശക്തമായ പ്രതിഷേധങ്ങൾ അരങ്ങേറിയ 1983ലായിരുന്നു ഇത്‌. പാർശ്വവൽക്കരിക്കപ്പെട്ടവർക്ക്‌ ജെഎൻയുവിൽ പ്രവേശനം ഉറപ്പാക്കുന്ന മാനദണ്ഡങ്ങൾ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെയായിരുന്നു പ്രക്ഷോഭം. ഇതേത്തുടർന്നാണ്‌ അഭിജിത്‌ അടക്കം 300 വിദ്യാർഥികൾ അഴിക്കുള്ളിലായത്.

 ജെഎൻയുവിൽ അഭിപ്രായങ്ങൾ വ്യക്തമായി ഉന്നയിച്ച മികച്ച വിദ്യാർഥിയായിരുന്നു അഭിജിത്‌. ഇന്ദിര ഗാന്ധിയുടെ നയങ്ങൾക്കെതിരെ  രൂക്ഷ വിമർശമുന്നയിച്ച് കാമ്പസിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍ അഭിജിത്ത് സജീവമായിരുന്നുവെന്ന്  സഹപാഠിയായിരുന്ന പ്രൊഫ. ജാനകിനായർ ഓര്‍മിച്ചു. 

 കേന്ദ്രസർക്കാരിന്റെ നോട്ട്‌ നിരോധനത്തെ ശക്തമായി വിമർശിച്ച അഭിജിത്‌ ഇത്‌ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ ഏൽപ്പിക്കുന്ന  ആഘാതം പ്രതീക്ഷിക്കുന്നതിലും തീവ്രമായിരിക്കുമെന്നും  മുന്നറിയിപ്പ്‌ നൽകിയിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top