15 October Tuesday

മോഡിക്കായി വ്യോമപാത തുറക്കില്ല; ഇന്ത്യയുടെ ആവശ്യം പാകിസ്ഥാൻ നിരാകരിച്ചു

സ്വന്തം ലേഖകൻUpdated: Thursday Sep 19, 2019

ന്യൂഡൽഹി >  പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യുഎസ്‌ സന്ദർശനത്തിനായി വ്യോമമേഖല ഉപയോഗിക്കാൻ അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്ഥാൻ നിരാകരിച്ചു. ഒരാഴ്‌ച നീളുന്ന സന്ദർശനത്തിനായി പ്രധാനമന്ത്രി ശനിയാഴ്‌ചയാണ്‌ തിരിക്കുക.

 പാക്‌ വ്യോമമേഖലയിലൂടെ കടന്നുപോകാൻ അനുവദിക്കണമെന്ന്‌ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ ആവശ്യം നിരാകരിച്ചതായി പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹ്‌മൂദ്‌ ഖുറേഷി തന്നെ സ്ഥിരീകരിച്ചു. പാകിസ്ഥാന്റെ തീരുമാനം അനുചിതമാണെന്ന്‌ ഇന്ത്യ പ്രതികരിച്ചു.

 രാഷ്‌ട്ര തലവൻമാർക്ക്‌ സഞ്ചാര പാത അനുവദിക്കുന്ന കീഴ്‌വഴക്കം പാകിസ്ഥാൻ രണ്ടാഴ്‌ചക്കുള്ളിൽ രണ്ടു തവണയാണ്‌ അനുമതി നിഷേധിച്ചതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

 നേരത്തെ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ്‌ ഐസ്‌ലാൻഡ്‌ സന്ദർശിച്ച ഘട്ടത്തിലും വ്യോമമേഖല വിലക്കിയിരുന്നു. ബാലാക്കോട്ടിൽ ഇന്ത്യൻ സേന നടത്തിയ മിന്നലാക്രമണത്തെ തുടർന്ന്‌ പാകിസ്ഥാൻ ഇന്ത്യൻ വിമാനങ്ങളെ വിലക്കിയിരുന്നു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top