18 September Wednesday

ആഗോളതലത്തിൽ സാമ്പത്തിക മാന്ദ്യമെന്ന്‌ നിർമല സീതാരാമൻ; ജിഎസ്‌ടി പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ അടിയന്തിര യോഗം വിളിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019

ന്യൂഡൽഹി > ആഗോളതലത്തിൽ സാമ്പത്തിക മാന്ദ്യമുണ്ടെന്ന്‌ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വികസിത,വികസ്വര രാജ്യങ്ങൾ ഒരുപോലെ മാന്ദ്യം നേരിടുന്നുണ്ടെന്നും രാജ്യത്ത്‌ സാമ്പത്തിക പരിഷ്‌കാരങ്ങൾ തുടരുമെന്നും ധനമന്ത്രി പറഞ്ഞു. ആഗോള തലത്തില്‍ സാമ്പത്തിക വളര്‍ച്ച കുറഞ്ഞു. അമേരിക്കയും ജര്‍മനിയും അടക്കമുള്ള വൻ സാമ്പത്തിക ശക്തികളും മാന്ദ്യം നേരിടുകയാണ്‌. എന്നാൽ ഇന്ത്യ താരതമ്യേന മെച്ചപ്പെട്ട നിലയിലാണെന്നും അവർ പറഞ്ഞു.
 
 ജിഎസ്‌ടി സംബന്ധിച്ച പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ ഞായറാഴ്‌ച കേന്ദ്രം അടിയന്തിര അവലേകന യോഗം വിളിച്ചു. ജിഎസ്‌ടി നിരക്കുകൾ ലളിതമാക്കുമെന്നും ജിഎസ്‌ടി അതിവേഗ റീഫണ്ടിങ്‌ ഉറപ്പാക്കുമെന്നും നികുതി റിട്ടേണ്‍ സുതാര്യമാക്കുമെന്നും കേന്ദ്ര ബജറ്റില്‍ അതിസമ്പന്നര്‍ക്ക് ഏര്‍പ്പടുത്തിയ അധിക സര്‍ചാര്‍ജില്‍ നിന്ന് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരെ (എഫ്പിഐ) ഒഴിവാക്കിയതായും നിർമല സീതാരാമൻ പറഞ്ഞു.

 രാജ്യത്ത്‌ കടുത്ത സാമ്പത്തിക മാന്ദ്യമാണെന്ന അഭിപ്രായവുമായി നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാറും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗവും ബ്രൂക്കിങ് ഇന്ത്യ റിസര്‍ച്ച് ഡയറക്ടറുമായ ഷമിക രവിയും രംഗത്തെത്തിയിരുന്നു. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top