28 September Monday

നിർഭയ: അവസാനആഗ്രഹം ആരാഞ്ഞ്‌ ജയിലധികൃതർ

സ്വന്തം ലേഖകൻUpdated: Friday Jan 24, 2020

ന്യൂഡൽഹി
വധശിക്ഷ നടപ്പാക്കുന്നതിന്‌ മുന്നോടിയായി നിർഭയക്കേസിലെ നാല്‌ കുറ്റവാളികളുടെയും അവസാനത്തെ ആഗ്രഹം ആരാഞ്ഞ്‌ തിഹാർ ജയിലധികൃതർ.  പവൻഗുപ്‌ത, അക്ഷയ്‌സിങ്, മുകേഷ്‌സിങ്, വിനയ്‌ശർമ എന്നിവർ അന്ത്യാഭിലാഷങ്ങൾ അറിയിച്ചിട്ടില്ല. കുടുംബാംഗങ്ങളിൽ ആരെയെങ്കിലും അവസാനമായി നേരിട്ട്‌ കാണാൻ ആഗ്രഹമുണ്ടോ?

മരണശേഷം സ്വത്തുക്കൾ ആർക്കെങ്കിലും നിയമപരമായി കൈമാറേണ്ടതുണ്ടോ?  തുടങ്ങിയ കാര്യങ്ങളിൽ മറുപടി നൽകാനും ആവശ്യപ്പെട്ടു. ഒരിക്കൽക്കൂടി നാലുപേരോടും അന്ത്യാഭിലാഷം ആരായുമെന്ന്‌ ജയിലധികൃതർ പറഞ്ഞു. ഫെബ്രുവരി ഒന്നിന്‌ രാവിലെ ആറിന്‌ ശിക്ഷ നടപ്പാക്കണമെന്നാണ്‌ ഡൽഹി അഡീഷണൽ സെഷൻസ്‌ ജഡ്‌ജ്‌ പുറപ്പെടുവിച്ച പുതിയ മരണവാറന്റ്‌. 

പുനഃപരിശോധനാ, തിരുത്തൽ ഹർജികളും ദയാഹർജിയും തള്ളിയിട്ടും നിയമപരമായ സാധ്യതകൾ നിലനിൽക്കുന്നുണ്ടെന്നാണ്‌ പ്രതിഭാഗം കരുതുന്നത്‌. അതിനാലാണ്‌ അന്ത്യാഭിലാഷം അറിയിക്കാത്തതെന്നാണ്‌ സൂചന.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top