29 February Saturday

നിര്‍ഭയ കേസ്: കുറ്റവാളികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും- പട്യാല കോടതി

വെബ് ഡെസ്‌ക്‌Updated: Friday Jan 17, 2020

ന്യൂഡല്‍ഹി > നിര്‍ഭയ കൊലക്കേസ് പ്രതികളെ ഫെബ്രുവരി ഒന്നിന് പുലര്‍ച്ചെ ആറിന് തൂക്കിലേറ്റും. ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതിയാണ് പുതിയ മരണവാറന്റ്  പുറപ്പെടുവിച്ചത്. നേരത്തെ ജനുവരി 22 ന് തൂക്കിലേറ്റുമെന്ന് കോടതി അറിയിച്ചിരുന്നു. എന്നാല്‍  തീയതി മാറ്റുകയായിരുന്നു.

കുറ്റവാളികളില്‍ ഒരാളായ മുകേഷ് സിംഗ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയിരുന്നു. ഈ ദയാഹര്‍ജി റാം നാഥ് കോവിന്ദ് തളളിയതിനുപിന്നാലെ മണിക്കൂറുകള്‍ക്കകമാണ് അഡീഷണല്‍ സെഷന്‍സ് ജജ്ഡി സതീഷ് കുമാര്‍ അറോറ തൂക്കിലേറ്റുന്ന ദിവസം പ്രഖ്യാപിച്ചത്.

ജനുവരി 17-ാം തീയതി കൂടി കണക്കാക്കി കൃത്യം പതിനാലാം ദിവസമാണ് ഇവരെ തൂക്കിലേറ്റുന്നത്. ദയാഹര്‍ജി തള്ളിയ ശേഷം 14 ദിവസം കഴിഞ്ഞേ തൂക്കിലേറ്റാവു എന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തീയതി ഒന്നിലേക്ക് മാറ്റിയത്.

വിനയ് ശര്‍മ, മുകേഷ് സിംഗ്, അക്ഷയ് കുമാര്‍ സിംഗ്, പവന്‍ ഗുപ്ത എന്നിവരെയാണ് ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റുക
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top