23 October Wednesday

മധ്യപ്രദേശിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; നിപാ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

വെബ് ഡെസ്‌ക്‌Updated: Saturday Jun 15, 2019

ഭോപ്പാല്‍> നൂറുകണക്കിന് വവ്വാലുകൾ ചത്തൊടുങ്ങിയ മധ്യപ്രദേശിലെ ഗുണ, ഗ്വാളിയോര്‍ ജില്ലകളില്‍ നിപാ വൈറസ് മുന്നറിയിപ്പ്. ഗുണ ജില്ലയില്‍ കഴിഞ്ഞ ഏതാനും ദിവസത്തിനിടെ വവ്വാലുകള്‍ കൂട്ടത്തോടെ ചത്തതോടെയാണ് നിപാ വൈറസിന്റെ സാന്നിധ്യം പരിശോധിച്ചത്. വൈറസ് പരത്തുന്ന വവ്വാലുകളാണ് ചത്തതെന്നാണ് പ്രാഥമിക നിഗമനം.

ചത്ത വവ്വാലുകളുടെ സാമ്പിളുകള്‍ ഭോപ്പാലിലെ വെറ്റിനറി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വന്നാലാണ് മരണകാരണം പറയാൻ സാധിക്കൂ എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി ബങ്കർ പറഞ്ഞു. പ്രാദേശികമായി നിപാ വൈറസിന്റെ സാന്നിധ്യം ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ കേരളത്തില്‍ നിപാ വൈറസിന്റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ മുന്‍കരുതലെടുക്കാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മധ്യപ്രദേശിലെ നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡ് കാമ്പസിലാണ് വവ്വാലുകള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ കൂട്ടത്തോടെ ചത്തുവീഴാന്‍ തുടങ്ങിയത്. മരങ്ങളില്‍ നിന്നും വവ്വാലുകള്‍ കൂട്ടത്തോടെ താഴെ വീഴുകയായിരുന്നെന്നും നൂറുകണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടെ ചില മൃഗങ്ങളും ചത്തുകിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടുവെന്നും ചത്ത മൃഗങ്ങളെ കണ്ടെത്തിയ ശേഷം മുനിസിപ്പാലിറ്റിയെയും ആരോഗ്യ വകുപ്പിനെയും വിവരമറിയിക്കുകയായിരുന്നെന്നും എന്‍എഫ്എല്‍ കാമ്പസിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top