13 September Friday

ബിഹാറിൽ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് ഒൻപത് കൻവർ യാത്രികർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2024

പട്ന > ബിഹാറിലെ ഹാജിപൂരിൽ ഹൈവോൾട്ടേജ് വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് ഒൻപത് കൻവർ യാത്രികർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.  രവി കുമാർ, രാജാ കുമാർ, നവീൻ കുമാർ, അംറേഷ് കുമാർ, അശോക് കുമാർ, ചന്ദൻ കുമാർ, കാലു കുമാർ, ആശിഷ് കുമാർ എന്നിവരാണ് മരിച്ചത്. ഇവർ ബിഹാറിലെ സുൽത്താൻപൂർ സ്വദേശികളാണ്.

സോനെപൂരിലെ ബാബ ഹരിഹർനാഥ് ക്ഷേത്രത്തിൽ ജലാഭിഷേകം നടത്തുന്നതിനായി പോകവേയായിരുന്നു അപകടം. എട്ട് കൻവർ യാത്രികർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. ഡിജെ ട്രോളി ഘടിപ്പിച്ച വാഹനത്തിലാണ് തീർത്ഥാടകർ പോയത്. ഡിജെ ട്രോളി 11000 ഹൈ ടെൻഷൻ വയറിൽ തട്ടിയാണ് അപകടമുണ്ടായതെന്ന് ഹാജിപൂർ എസ്ഡിപിഒ ഓംപ്രകാശ്  പറഞ്ഞു.

കഴിഞ്ഞ ജൂലൈ 29ന് മധ്യപ്രദേശിലെ മൊറേന ജില്ലയിൽ കൻവർ യാത്രികർ സഞ്ചരിച്ചിരുന്ന ട്രാക്ടറിൽ കണ്ടെയ്നറിടിച്ച് രണ്ട് പേർ മരിച്ചിരുന്നു. അഞ്ച് പേർക്ക് പരിക്കേറ്റിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top