16 June Sunday

പുൽവാമ ഭീകരാക്രമണം: അന്വേഷണം എൻഐഎ ഏറ്റെടുത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 20, 2019

ന്യൂഡൽഹി > 40 സിആർപിഎഫ‌് ജവാന്മാരുടെ മരണത്തിനിടയാക്കിയ പുൽവാമ ഭീകരാക്രമണത്തിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) ഏറ്റെടുത്തു. നേരത്തെ അവന്തിപ്പോര പൊലീസ‌് സ‌്റ്റേഷനിൽ ജമ്മു–-കശ‌്മീർ പൊലീസ‌് കേസ‌് രജിസ‌്റ്റർ ചെയ‌്തിരുന്നു. എൻഐഎ അന്വേഷണം ഏറ്റെടുത്ത സാഹചര്യത്തിൽ കേസ‌് വീണ്ടും രജിസ‌്റ്റർ ചെയ‌്തെന്ന‌് ഏജൻസി വക്താവ‌് പറഞ്ഞു.

ഭീകരാക്രമണം നടന്ന സ്ഥലത്തുനിന്ന‌് എൻഐഎ ഉദ്യോഗസ്ഥർ നേരത്തെ തന്നെ സ‌്ഫോടകവ‌സ‌്തുവിന്റെ അവശിഷ്‌ടങ്ങളും മറ്റ‌് തെളിവുകളും ശേഖരിച്ചിരുന്നു. പൊലീസ‌് കസ‌്റ്റഡിയിലെടുത്ത പന്ത്രണ്ടോളം പേരെ എൻഐഎ ചോദ്യംചെയ‌്തു. ഭീകരാക്രമണത്തിന്റെ ആസൂത്രണവും നിർവഹണവും എൻഐഎ അന്വേഷിക്കുമെന്ന‌് വക്താവ‌് പറഞ്ഞു.

ജമ്മു നഗരത്തിൽ നിശാനിയമത്തിൽ ഇളവുവരുത്തി. പകൽ  ‌എട്ട‌ുമുതൽ 11 വരെയാണ‌് ആദ്യം ഇളവ‌് പ്രഖ്യാപിച്ചത‌്. പിന്നീട‌് ഉച്ചയ‌്ക്കുശേഷം മൂന്ന‌ുവരെ നീട്ടി. അതേസമയം, നഗരത്തിൽ നിരോധനാജ്ഞ തുടരുമെന്ന‌് ജില്ലാ മജിസ‌്ട്രേറ്റ‌് അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top