25 August Sunday

എൻഐഎയ്‌ക്ക്‌ കൂടുതൽ അധികാരം: ലോകത്ത‌് എവിടെയും അന്വേഷിക്കാം

സ്വന്തം ലേഖകൻUpdated: Tuesday Jul 16, 2019

ന്യൂഡൽഹി> ഇന്ത്യയ‌്ക്കോ ഇന്ത്യക്കാർക്കോ എതിരായി ഭീകരാക്രമണമുണ്ടായാൽ ലോകത്തിന്റെ ഏതുഭാഗത്ത‌് ചെന്നും അന്വേഷണം നടത്താൻ എൻഐഎക്ക‌് അധികാരം നൽകാൻ ബിൽ പാർലമെന്റിൽ പാസായി. സൈബർകുറ്റങ്ങളും മനുഷ്യക്കടത്ത‌് കേസുകളും അന്വേഷിക്കാനും ഭേദഗതി അധികാരം നൽകുന്നു. ആഭ്യന്തരമന്ത്രി അമിത‌് ഷാ ആവശ്യപ്പെട്ടതുപ്രകാരം വോട്ടിങ്ങിലൂടെയാണ‌് ബിൽ അംഗീകരിച്ചത‌്. 278 പേർ പിന്തുണച്ചപ്പോൾ ആറുപേർ എതിർത്തു.

അന്വേഷണ ഏജൻസികളെ മോഡി സർക്കാർ രാഷ്ട്രീയമായി ദുരുപയോഗിക്കുകയാണെന്ന‌് പ്രതിപക്ഷ പാർടികൾ കുറ്റപ്പെടുത്തി. ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യംവയ‌്ക്കുകയാണെന്ന‌് ആരോപണവും പ്രതിപക്ഷം ഉയർത്തി. ബിജെപിയുടെ സത്യപാൽ സംസാരിക്കുന്നതിനിടെ ആഭ്യന്തരമന്ത്രി അമിത‌് ഷായും എഐഎംഐഎം എംപി അസദുദ്ദീൻ ഒവൈസിയുമായി വാക്കേറ്റമുണ്ടായി. മുൻ പൊലീസ‌് ഉദ്യോഗസ്ഥൻകൂടിയായ സത്യപാൽ പറയുന്ന കാര്യങ്ങൾ കേൾക്കാൻ ഷാ ഒവൈസിയോട‌് ആവശ്യപ്പെട്ടതാണ‌് പ്രകോപനമായത‌്.

വിരൽചൂണ്ടി ഭയപ്പെടുത്താൻ ശ്രമിക്കേണ്ടെന്ന‌് ഒവൈസി പറഞ്ഞു. അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുകയെന്ന ഉദ്ദേശ്യം മോഡി സർക്കാരിനില്ല. ഭീകരതയെ ഇല്ലാതാക്കുകയാണ‌് ലക്ഷ്യം. ദേശീയതാൽപ്പര്യം മുൻനിർത്തി ബില്ലിനെ പിന്തുണയ‌്ക്കണം. കീഴ‌്കോടതികൾക്ക‌് എൻഐഎ കേസുകൾകൂടി കൈമാറാമെന്ന വ്യവസ്ഥ താൽക്കാലികമാണ‌്. ചില ഘട്ടങ്ങളിൽ എൻഐഎ കോടതി ജഡ‌്ജിയും മറ്റും വിരമിക്കുന്ന ഘട്ടങ്ങളിൽ കാലതാമസം ഒഴിവാക്കുന്നതിനാണ‌്–- ഷാ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top