25 August Sunday

എൻഐഎ ഭേദഗതി ബിൽ; ആശയക്കുഴപ്പം ഉണ്ടായെന്ന‌് ബെന്നി ബെഹ‌നാൻ

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2019

ന്യൂഡൽഹി > പാർലമെന്റിൽ എൻഐഎ ഭേദഗതി ബില്ലിന്റെ ചർച്ചയിൽ പങ്കെടുക്കാതെ കെ മുരളീധരനും ആന്റോ ആന്റണിയും ഇറങ്ങിപ്പോയത‌് ശ്രദ്ധയിൽപ്പെട്ടില്ലെന്ന‌് ബെന്നി ബഹനാൻ.

തീരുമാനങ്ങളെടുക്കുന്നതിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നെന്നും  എന്നാൽ, ബില്ലിനെ അനുകൂലിച്ച‌് വോട്ടുചെയ്യാനുള്ള കോൺഗ്രസ‌് തീരുമാനം നടപ്പാക്കിയെന്ന‌ും ബെന്നി ബെഹ‌നാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യൂണിവേഴ‌്സിറ്റി കോളേജിലെ സംഭവവികാസങ്ങൾ സിബിഐ അന്വേഷിക്കണം. ജുഡീഷ്യൽ അന്വേഷണം വേണമെന്ന എ കെ ആന്റണിയുടെ അഭിപ്രായം അദ്ദേഹത്തിന്റെ വ്യക്തിപരമായതാണെന്നും ബെന്നി ബഹനാൻ പറഞ്ഞു. പി കെ കുഞ്ഞാലിക്കുട്ടി, എൻ കെ പ്രേമചന്ദ്രൻ, ജോസ‌് കെ മാണി എന്നിവരും പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top