06 July Wednesday

റോഡല്ല; തോടാണ് ഈ ദേശീയപാത

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2022

videograbbed image


പട്‌ന
ചിത്രം കണ്ടാൽ തോടാണെന്ന് തോന്നുമെങ്കിലും ഇതുമൊരു ദേശീയപാതയാണ്. ബിഹാറിലെ മധുബനിലൂടെ കടന്നുപോകുന്ന ദേശീയപാത 227നാണ് ഈ ദുരവസ്ഥ. ദൈനിക ഭാസ്‌കർ ദിനപത്രത്തിലെ മാധ്യമപ്രവർത്തകനായ പ്രവീൺ താക്കൂറാണ് ആകാശദൃശ്യം പുറത്തുവിട്ടത്. 2015 മുതൽ റോഡിന്റെ അവസ്ഥ ഇതാണെന്നാണ് റിപ്പോർട്ട്. 2024നുള്ളിൽ ബിഹാറിലെ റോഡുകൾ അമേരിക്കൻ നിരത്തുകളോടു കിടപിടിക്കുന്നതാകുമെന്ന്‌ രണ്ടാഴ്ച മുമ്പ്‌ പൊതുപരിപാടിക്കിടെ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top