28 November Saturday

സൗദിയിൽനിന്ന്‌ മടക്കി അയച്ച തൊഴിലാളികൾക്ക്‌ ആനൂകൂല്യം ഉറപ്പാക്കണം , വിദേശമന്ത്രിക്ക്‌ എളമരം കരീം കത്തയച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 13, 2020


ന്യൂഡൽഹി
കോവിഡ്‌ അടച്ചുപൂട്ടലിനിടെ സൗദി അറേബ്യയിലെ കമ്പനി  മടക്കി അയച്ച മലയാളികളടക്കമുള്ള ഇന്ത്യൻ തൊഴിലാളികൾക്ക്‌ അർഹമായ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന്‌ നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്  വിദേശമന്ത്രി എസ്‌ ജയ്‌ശങ്കറിന്‌ എളമരം കരീം എംപി കത്തയച്ചു. അൽ-ഖോബാർ കേന്ദ്രമായ നാസർ എസ് അൽ-ഹജ്‌രി കോർപറേഷനിൽ ജോലിചെയ്‌ത 286 ഇന്ത്യൻ തൊഴിലാളികളുടെ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ്‌ കത്ത്‌ നൽകിയത്‌. ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിന്‌ മന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ ഉണ്ടാകണമെന്ന്‌  കത്തിൽ പറഞ്ഞു.

വിഷയത്തിൽ അന്താരാഷ്ട്ര അഭിഭാഷക സംഘടനയായ ലോയേഴ്സ് ബിയോണ്ട് ബോർഡേഴ്സ്‌ (എൽബിബി) മന്ത്രിക്ക്‌ നിവേദനം നൽകിയിരുന്നു.  കമ്പനിയിൽ ജോലിചെയ്‌ത 50 വയസ്സിനു മുകളിലുള്ളവർക്കാണ്‌ ആനുകൂല്യം ലഭിക്കാനുള്ളത്‌. കോവിഡ്‌ പശ്ചാത്തലത്തിൽ പ്രവാസികളുടെ തൊഴിൽ പരാതികളിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള ഹൈക്കോടതി  ഉത്തരവിട്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top