04 June Thursday

ഇന്നായിരുന്നെങ്കിൽ ഗോഡ്‌സെ കൊലപാതകിയും ദേശസ്‌നേഹിയും ആയേനെ: തുഷാർ ഗാന്ധി

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2019

ന്യൂഡൽഹി
ഗാന്ധി വധക്കേസിലെ വിധി ഇന്നായിരുന്നെങ്കിൽ ഗോഡ്‌സെ  ഒരേസമയം കൊലപാതകിയും ദേശസ്‌നേഹിയും ആയേനെയെന്ന്‌ ഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി. ഇത്തരത്തിലാണ്‌ അയോധ്യയയിലെ സുപ്രീംകോടതി വിധിയെന്ന്‌ തുഷാർ ഗാന്ധി പറഞ്ഞു.  ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം പ്രതികരിച്ചത്‌.

ഇത്‌ നീതിയല്ല, രാഷ്ട്രീയമാണ്‌. അയോധ്യാവിഷയത്തിൽ വിധി വന്ന സ്ഥിതിക്ക്‌ രാജ്യത്തിന്റെ മറ്റു പ്രശ്‌നങ്ങളിലേക്ക്‌ നമുക്ക്‌ തിരിച്ചുവരാമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 


പ്രധാന വാർത്തകൾ
 Top