19 November Tuesday

അയോധ്യവിധി മറ്റൊരുദിവസം ആകാമായിരുന്നെന്ന്‌ പാക്‌ വിദേശമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2019


ഇസ്ലാമാബാദ്‌
ഇന്ത്യ–-പാകിസ്ഥാൻ ബന്ധത്തിൽ പുതിയ അധ്യായമായ കർതാർപുർ ഇടനാഴിയുടെ ഉദ്‌ഘാടനദിവസംതന്നെ അയോധ്യാക്കേസിൽ വിധി പറയാൻ ഇന്ത്യൻ സുപ്രീംകോടതി തീരുമാനിച്ചത്‌ അങ്ങേയറ്റം ദുഃഖിപ്പിക്കുന്നതായി പാക്‌ വിദേശമന്ത്രി ഷാ മഹ്‌മൂദ്‌ ഖുറേഷി. വിധി പ്രസ്‌താവിക്കാൻ മറ്റൊരു ദിവസം തീരുമാനിക്കാൻ കഴിയുമായിരുന്നില്ലേ എന്ന്‌ അദ്ദേഹം ചോദിച്ചു. ഈ ആഹ്ലാദകരമായ സന്ദർഭത്തോട്‌ ഇത്ര നിസ്സംഗത പുലർത്തിയതിൽ വളരെ ദുഃഖിക്കുന്നു. കർത്താർപുർ ഇടനാഴി തുറന്നതിന്റെ സന്തോഷത്തിൽ ‘നിങ്ങളും പങ്കുചേരേണ്ടതായിരുന്നു’ എന്നും ഈ സന്തോഷത്തിൽനിന്ന്‌ ശ്രദ്ധതിരിക്കാൻ ശ്രമിക്കരുതായിരുന്നെന്നും ഖുറേഷി പറഞ്ഞു.
അയോധ്യാ കേസിലെ വിധി ലജ്ജാകരവും അധാർമികവുമാണെന്ന്‌ പാക്‌ ശാസ്‌ത്ര സാങ്കേതികവിദ്യ മന്ത്രി ഫവാദ്‌ ഹുസൈൻ പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top