04 December Friday

1.20 ലക്ഷം കടന്ന്‌ മരണം ; രോഗികൾ 80 ലക്ഷത്തോടടുത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 28, 2020


ന്യൂഡൽഹി
രാജ്യത്ത്‌ കോവിഡ്‌ മരണം 1.20 ലക്ഷം കടന്നു. രോഗികൾ 80 ലക്ഷത്തോടടുത്തു. 24 മണിക്കൂറിൽ 488 പേർ കൂടി മരിച്ചു. 36,470 പേർക്ക്‌ കൂടി രോഗം സ്ഥിരീകരിച്ചു. പ്രതിദിന രോഗികൾ 36,500ൽ താഴെയെത്തുന്നത്‌ മൂന്നുമാസത്തിനു‌ശേഷമാണ്‌. മഹാരാഷ്ട്രയിലാണ്‌ കൂടുതൽ മരണം–- 84. ബംഗാൾ–- 59, ഡൽഹി–- 54, ഛത്തിസ്‌ഗഢ്‌–- 43, കർണാടക–- 42, തമിഴ്‌നാട്‌–- 32, യുപി–- 22, ആന്ധ്ര–- 19, രാജസ്ഥാൻ–-14 എന്നിങ്ങനെയാണ്‌ മറ്റിടങ്ങളിൽ മരണം.

രാജ്യത്ത്‌ മരണനിരക്ക്‌ 1.5 ശതമാനമായി തുടരുന്നു. 24 മണിക്കൂറിൽ 63,842 പേർ രോഗമുക്തരായി. 90.62 ശതമാനമാണ്‌ രോഗമുക്തി നിരക്ക്‌. കേരളം, ബംഗാൾ, ഡൽഹി എന്നിവിടങ്ങളിൽ രോഗികൾ മൂന്നാം പാരമ്യത്തിലാണെന്ന്‌ നിതി ആയോഗ്‌ അംഗവും ദേശീയ കോവിഡ്‌ ദൗത്യസംഘം അധ്യക്ഷനുമായ വി കെ പോൾ പറഞ്ഞു. മറ്റ്‌ സംസ്ഥാനങ്ങളിൽ രോഗികൾ കുറഞ്ഞുതുടങ്ങി.

കേന്ദ്രമന്ത്രി അത്താവലെയ്‌ക്ക്‌ കോവിഡ്‌
കേന്ദ്രമന്ത്രി രാംദാസ്‌ അത്താവലെയ്‌ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. 60 കാരനായ അത്താവലെയെ മുംബൈയിൽ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫെബ്രുവരിയിൽ അനുയായികൾക്കൊപ്പം ഒരു ചടങ്ങിൽ അത്താവലെ ‘ഗോ കൊറോണ ഗോ’ എന്ന്‌ മുദ്രാവാക്യം വിളിച്ചത്‌ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top