14 July Tuesday

കേന്ദ്രനിലപാടിൽ പ്രതിഷേധിക്കുക: ഇടതുപാർടികൾ

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020


ന്യൂഡൽഹി
മഹാമാരിക്കാലത്ത്‌ ജനങ്ങളിൽ ആശ്വാസമെത്തിക്കാൻ മുന്നോട്ടുവച്ച നിർദേശങ്ങൾ അംഗീകരിക്കാത്ത കേന്ദ്ര നടപടിയില്‍ ശക്തമായി  പ്രതിഷേധിക്കാന്‍ അഞ്ച്‌ ഇടതുപാർടികൾ ആഹ്വാനം ചെയ്‌തു. ശാരീരിക അകലം പാലിച്ചും മുഖാവരണം ധരിച്ചുമാണ്‌ പ്രതിഷേധങ്ങളിൽ പങ്കെടുക്കേണ്ടത്.

ആദായനികുതി പരിധിക്കു പുറത്തുള്ള എല്ലാ കുടുംബത്തിനും ആറുമാസത്തേക്ക്‌ പ്രതിമാസം 7500 രൂപ വീതം നല്‍കുക, ആവശ്യക്കാര്‍ക്കെല്ലാം ആറുമാസത്തേക്ക്‌ 10 കിലോ വീതം ഭക്ഷ്യധാന്യം സൗജന്യമായി നൽകുക, കുടുങ്ങിപ്പോയ തൊഴിലാളികളെ സൗജന്യമായി നാട്ടിലെത്തിക്കുക, തൊഴിലുറപ്പു പദ്ധതിയിൽ പ്രതിവർഷം 200 തൊഴിൽദിനം ഉറപ്പാക്കുക, നഗരങ്ങളിലേക്കും തൊഴിലുറപ്പുപദ്ധതി വ്യാപിപ്പിക്കുക എന്നീ ആവശ്യങ്ങളാണ്‌ ഇടതുപാർടികൾ ഉന്നയിച്ചത്.

മഹാമാരി നേരിടാനുള്ള സംവിധാനങ്ങളും ശേഷിയും വർധിപ്പിക്കാൻ അടച്ചുപൂട്ടൽ ഉപകരിച്ചിട്ടില്ല.  സമ്പദ്‌ഘടനയുടെ തകർച്ചയ്‌ക്കും ജനങ്ങളുടെ ദുരിതങ്ങൾ പെരുകുന്നതിനും ഇടയാക്കുന്ന നയങ്ങളാണ്‌ മോഡിസർക്കാർ നടപ്പാക്കുന്നതെന്ന്‌ ജിഡിപി കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ ശക്തമായി പ്രതിഷേധിക്കാൻ പാർടി ജനറൽ സെക്രട്ടറിമാരായ സീതാറാം യെച്ചൂരി (സിപിഐ എം), ഡി രാജ (സിപിഐ), ദീപാങ്കർ ഭട്ടാചാര്യ (സിപിഐ എംഎൽ -ലിബറേഷൻ), മനോജ്‌ ഭട്ടാചാര്യ(ആർഎസ്‌പി), ദേബബ്രത ബിശ്വാസ്‌ (എഐഎഫ്‌ബി) എന്നിവർ ആഹ്വാനംചെയ്‌തു.


പ്രധാന വാർത്തകൾ
 Top