15 July Wednesday

കോവിഡ് : ബം​ഗാളില്‍ മരണം 316

ഗോപിUpdated: Sunday May 31, 2020



കൊൽക്കത്ത
പശ്ചിമ ബംഗാളിൽ കോവിഡ് മരണം 316 ആയി. രോഗികൾ 5130. മൂന്നു ദിവസമായി എണ്ണൂറിലേറെ രോഗികൾവീതം റിപ്പോർട്ട് ചെയ്യപ്പെടുന്നു. ശനിയാഴ്ച 317 പുതിയ രോഗികൾ. കൊൽക്കത്തയിലാണ് മരണവും രോഗികളുടെ എണ്ണവും ഏറ്റവും കൂടുതൽ.മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ആളുകൾ കൂട്ടത്തോടെ എത്തുന്നതാണ് രോഗം ക്രമാതീതമായി വർധിക്കാൻ കാരണമെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.

സംസ്ഥാന ഫയർ സർവീസ് മന്ത്രി സുജിത് ബോസിനും ഭാര്യക്കും രോഗം സ്ഥിരീകരിച്ചു. മമത ബാനർജിയുടെ വീടിന് തൊട്ടടുത്ത് താമസിക്കുന്ന തൃണമൂൽ എംഎൽഎ തമോനാശ് ഘോഷിനെ അസുഖത്തെതുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. 

മുഖ്യമന്ത്രിയുടെ വസതി സ്ഥിതിചെയ്യുന്ന ഹരീഷ് ചാറ്റർജി റോഡ് കണ്ടയ്‌ൻമെന്റ് മേഖലയായി പ്രഖ്യാപിച്ചു. രോഗം വർധിക്കുകയാണെങ്കിലും ബംഗാളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ജൂൺ ഒന്നുമുതൽ ആരാധനാലയങ്ങൾ തുറക്കും. ഒരേസമയം  പത്തിൽ കൂടുതൽ പേരെ അനുവദിക്കും. ബസുകളിൽ എല്ലാസീറ്റിലും യാത്ര അനുവദിക്കും. ഓഫീസുകളിൽ 75 ശതമാനംവരെ  ജീവനക്കാർ ഹാജരാകാം.


പ്രധാന വാർത്തകൾ
 Top