10 July Friday

സിഐടിയു സുവർണജൂബിലിക്ക്‌ സമാപനം

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020


ന്യൂഡൽഹി
സിഐടിയു രൂപീകരണത്തിന്റെ സുവർണ ജൂബിലി ആചരണത്തിനു സമാപനമായി. മെയ്‌ 30ന്‌ ആരംഭിച്ച ജൂബിലി ആചരണത്തിന്റെ ഭാഗമായി രാജ്യമെമ്പാടും വിവിധ പരിപാടികൾ നടന്നു. ലക്ഷക്കണക്കിന്‌ പ്രവർത്തകർ പങ്കെടുത്തു. ക്ലാസുകൾ, കേഡർമാരുടെ ശാക്തീകരണം എന്നിവയിലും ശ്രദ്ധപതിപ്പിച്ചു. ശനിയാഴ്‌ച പ്രവർത്തകരും നേതാക്കളും പതാക ഉയർത്തി പോരാട്ടപ്രതിജ്ഞ പുതുക്കി.

ഡൽഹി തൽക്കത്തോറയിൽ  സിഐടിയു അഖിലേന്ത്യ പ്രസിഡന്റ്‌ ഡോ. കെ ഹേമലത പതാക ഉയർത്തി. ബിടിആർ ഭവനിൽ വൈസ്‌ പ്രസിഡന്റ്‌ ജെ എസ്‌ മജുംദാറും പി രാമമൂർത്തി ഭവനിൽ  സെക്രട്ടറി സ്വദേശ്‌ ദേബ്‌റോയിയും പതാക ഉയർത്തി.


പ്രധാന വാർത്തകൾ
 Top