14 July Tuesday

മനുഷ്യാവകാശപ്രവർത്തകരെ വേട്ടയാടരുത് ; അമിത്‌ ഷായോട് ഇയു ഉപസമിതി

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020


ന്യൂഡൽഹി
രാജ്യത്തെ മനുഷ്യാവകാശപ്രവർത്തകരെ അടിച്ചമർത്തുന്നതിൽ  ഉൽക്കണ്‌ഠ അറിയിച്ച്‌ യൂറോപ്യൻ പാർലമെന്റിന്റെ മനുഷ്യാവകാശ ഉപസമിതി ആഭ്യന്തരമന്ത്രി അമിത്‌ ഷായ്‌ക്ക്‌‌ കത്തയച്ചു. ആനന്ദ് തെൽതുംബ്ഡെ, ഗൗതം നവ്‌ലാഖ എന്നിവരെ എൻഐഎ അറസ്‌റ്റു ചെയ്‌തത്‌ ഇന്ത്യയിലെ ദരിദ്രർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടി ശബ്ദമുയർത്താനാകില്ലെന്ന്‌ വ്യക്തമാക്കുന്ന നടപടിയാണ്‌. യുഎപിഎ അടക്കമുള്ള തീവ്രവാദക്കുറ്റം ചുമത്തി ഇവരെ നിശ്ശബ്ദമാക്കാനുള്ള നീക്കം അപകടകരവും അന്താരാഷ്‌ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങൾക്ക്‌ വിരുദ്ധവുമാണെന്ന്‌ ഉപസമിതി അധ്യക്ഷ മരിയ അറീന ചൂണ്ടിക്കാട്ടി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ അടക്കമുള്ള സമാധാനപരമായ പ്രതിഷേധങ്ങളെ തീവ്രവാദപ്രവർത്തനമായി ചിത്രീകരിച്ച്‌ അറസ്‌റ്റുചെയ്യുന്നു. മനുഷ്യാവകാശപ്രവർത്തകരായ ഖാലിദ്‌ സൈഫി, മീരൻ ഹൈദർ, ഷിഫ ഉർ റഹ്‌മാൻ, ഡോ. കഫീൽ ഖാൻ, ആസിഫ്‌ ഇഖ്‌ബാൽ, ഷർജീൽ ഇമാം എന്നിവരെ അറസ്‌റ്റുചെയ്‌തു.  മനുഷ്യാവകാശപ്രവർത്തകരെ അവസാനിപ്പിക്കണമെന്നും സംഘടിക്കുന്നതിനും അഭിപ്രായം പ്രകടിപ്പിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.


പ്രധാന വാർത്തകൾ
 Top