20 October Tuesday

ബാബ്‌റി മസ്‌ജിദ്‌ തകർക്കല്‍: ഗൂഢാലോചനക്കേസിൽ വിധി ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 30, 2020


ന്യൂഡൽഹി
ബാബ്‌റി മസ്‌ജിദ്‌ തകർത്തതിനു പിന്നിലെ ഗൂഢാലോചനക്കേസിൽ ലഖ്‌നൗവിലെ സിബിഐ പ്രത്യേക കോടതി ബുധനാഴ്‌ച വിധി പറയും. ബിജെപി മുതിർന്ന നേതാക്കളായ എൽ കെ അദ്വാനി, മുരളീമനോഹർ ജോഷി, ഉമാഭാരതി, കല്യാൺസിങ്‌ തുടങ്ങിയ പ്രതികള്‍ വിധി കേള്‍ക്കാന്‍ നേരിട്ട് ഹാജരാകാന്‍ പ്രത്യേക കോടതി ജഡ്‌ജി എസ്‌ കെ യാദവ്‌ നിർദേശിച്ചിട്ടുണ്ട്. ഉമാഭാരതിയും കല്യാൺസിങ്ങും കോവിഡ്ചികിത്സയിലായതിനാൽ എത്തില്ല. മൊത്തം 48 പ്രതികളില്‍ 16 പേര്‍ വിചാരണക്കാലയളവിൽ മരിച്ചു.

ഗൂഢാലോചന, മതസ്‌പർധ വളർത്തൽ, ദേശീയോദ്‌ഗ്രഥനത്തിന്‌ എതിരായ പ്രസ്‌താവനകൾ നടത്തൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കുമേല്‍ ചുമത്തിയത്. ‌വര്‍ഷങ്ങളായി തുടരുന്ന കേസില്‍  ഈ മാസം 30നകം വിധി പുറപ്പെടുവിക്കണമെന്ന് സുപ്രീംകോടതി അന്ത്യശാസനം നൽകി. അദ്വാനി ഉൾപ്പെടെയുള്ളവർക്ക്‌ എതിരായ ഗൂഢാലോചനക്കുറ്റം നിലനിൽക്കുമെന്ന്‌ 2017ൽ സുപ്രീംകോടതി ഉത്തരവുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top