14 August Friday

ഭിന്നശേഷിക്കാർക്ക് മാസം 5000 രൂപ നൽകണം: എൻപിആർഡി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020


ന്യൂഡൽഹി
കോവിഡ്‌ പ്രതിസന്ധി തരണംചെയ്യാൻ ഭിന്നശേഷിക്കാർക്ക്‌ കേന്ദ്രസർക്കാർ ധനസഹായവും പിന്തുണയും നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ നാഷണൽ പ്ലാറ്റ്‌ഫോം ഫോർ ദ റൈറ്റ്‌സ്‌ ഓഫ്‌ ദ ഡിസേബിൾഡ്‌ (എൻപിആർഡി) ജൂലൈ ഏഴിന്‌ രാജ്യവ്യാപകമായി പ്രതിഷേധദിനം ആചരിക്കും.

അടച്ചുപൂട്ടലിനെത്തുടർന്ന്‌ ലക്ഷക്കണക്കിനു ഭിന്നശേഷിക്കാർക്ക്‌ ജോലി നഷ്ടപ്പെട്ട സാഹചര്യത്തിൽ മാസം 5000 രൂപ ധനസഹായം അനുവദിക്കണം. കേന്ദ്രമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച ഭിന്നശേഷിക്കാർക്കുള്ള ഒറ്റത്തവണ 1000 രൂപ ധനസഹായം അപര്യാപ്‌തവും ചെറിയൊരു ശതമാനം ആളുകൾക്കുമാത്രം കിട്ടുന്നതുമാണ്‌.

റേഷൻകാർഡ്‌ ഇല്ലാത്തവർക്കടക്കം സൗജന്യ റേഷൻ നൽകണം, തൊഴിലുറപ്പു പദ്ധതിയിൽ എല്ലാവർക്കും 200 ദിവസം തൊഴിൽ നൽകണം, നഗരമേഖലയിൽ തൊഴിലുറപ്പ്‌ പദ്ധതിയും തൊഴിൽരഹിതവേതനവും നടപ്പാക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ പ്രതിഷേധം‌.  കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചാണ്‌ പ്രതിഷേധമെന്ന്‌ എൻപിആർഡി പ്രസ്‌തവനയിൽ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top