14 August Friday

സുപ്രീംകോടതി ചീഫ്‌ജസ്‌റ്റിസ്‌ ആഡംബര ബൈക്കിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020


ന്യൂഡൽഹി
ഹർലി–-ഡേവിഡ്‌സൺ ആഡംബരബൈക്കിൽ ഇരുന്നുള്ള സുപ്രീംകോടതി ചീഫ്‌ജസ്‌റ്റിസിന്റെ ഫോട്ടോകൾ ചർച്ചയാകുന്നു. ചീഫ്‌ജസ്‌റ്റിസ്‌ എസ്‌ എ ബോബ്‌ഡെ ‘ഹർലി–-ഡേവിഡ്‌സൺ ലിമിറ്റഡ്‌ എഡീഷൻ സിവിഒ 2020’ ബൈക്കിൽ ഇരിക്കുന്ന ചിത്രങ്ങൾ ഞായറാഴ്‌ചയാണ്‌ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചത്‌.

സുപ്രീംകോടതി വേനലവധിക്ക്‌ അടച്ചതിനാൽ ചീഫ്‌ജസ്‌റ്റിസ്‌ സ്വദേശമായ നാഗ്‌പുരിലാണ്‌. രാജ്‌ഭവനിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ചീഫ്‌ജസ്‌റ്റിസ്‌ അടുത്തുണ്ടായിരുന്ന ഷോറൂമിലെ ബൈക്ക്‌ സ്‌റ്റാർട്ടാക്കി‌ നോക്കുകയായിരുന്നു. നാഗ്‌പുരിലെ ബിജെപി നേതാവ്‌ സൺബാജി മുസലേയുടെ മകൻ രോഹിത്‌ മുസലേയുടെ പേരിൽ രജിസ്‌റ്റർ ചെയ്‌ത ബൈക്കാണ്‌ ചീഫ്‌ജസ്‌റ്റിസ്‌ ഓടിച്ചതെന്ന്‌ ചില മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു. 2014 തെരഞ്ഞെടുപ്പിൽ സാവ്‌നെറിലെ ബിജെപി സ്ഥാനാർഥിയായിരുന്നു സൺബാജിമുസലേ.

‘ചീഫ്‌ജസ്‌റ്റിസ്‌ ബിജെപി നേതാവിന്റെ  50 ലക്ഷം വിലയുള്ള ആഡംബര ബൈക്ക്‌, മാസ്‌കോ ഹെൽമെറ്റോ ഇല്ലാതെ ഓടിക്കുമ്പോൾ, സുപ്രീംകോടതി മൗലികാവകാശങ്ങൾപോലും പരിഗണിക്കാത്ത ലോക്‌ഡൗൺ മട്ടിലാണെന്ന്‌’–-പ്രമുഖ അഭിഭാഷകൻ പ്രശാന്ത്‌ഭൂഷൺ വിമർശിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top