28 November Saturday

ബിഹാർ വോട്ടെടുപ്പ്‌ : ഒന്നാംഘട്ടം 53.46 ശതമാനം ; പോളിങ് ശതമാനം 53.46

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020

വോട്ട്‌ ചെയ്യാനെത്തിയയാൾക്ക്‌ കൈയുറ വിതരണം ചെയ്യുന്ന ഉദ്യോഗസ്ഥ ഫോട്ടോ: പിടിഐ

പട്‌ന

ബിഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പ്‌ നടന്ന 71 മണ്ഡലത്തിൽ ബുധനാഴ്‌ച വൈകിട്ട്‌ ആറുവരെ 53.46 ശതമാനം പോളിങ്‌. 2015 നിയമസഭാ തെരഞ്ഞെടുപ്പിൽ 54.94ഉം 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 53.54 ശതമാനവുമായിരുന്നു പോളിങ്‌.  94 മണ്ഡലത്തിലേക്കുള്ള രണ്ടാംഘട്ട പോളിങ്‌ നവംബർ മൂന്നിനാണ്‌. ശേഷിക്കുന്ന 78 സീറ്റിലേക്ക്‌ നവംബർ ഏഴിനും. നവംബർ 10ന്‌ വോട്ടെണ്ണും.

കേന്ദ്രമന്ത്രി ഗിരിരാജ്‌ സിങ്‌ ലഖിസരായിലും മുൻ മുഖ്യമന്ത്രി ജിതൻറാം മാഞ്ചി ഗയയിലും വോട്ട്‌ രേഖപ്പെടുത്തി. എൻഡിഎ ഘടകകക്ഷിയായ എച്ച്‌‌എഎം നേതാവ്‌ മാഞ്ചി സ്ഥാനാർഥിയാണ്‌. ഒന്നാംഘട്ടം വോട്ടെടുപ്പ്‌ നടന്ന മണ്ഡലങ്ങളിൽ 27 സീറ്റിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആർജെഡിയാണ്‌ ജയിച്ചത്‌. 18 സീറ്റിൽ ജെഡിയുവും 13 സീറ്റിൽ ബിജെപിയും ഒമ്പതിടത്ത്‌ കോൺഗ്രസും നാല്‌ സീറ്റിൽ മറ്റുള്ളവരും ജയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top