04 December Friday

വോട്ടെടുപ്പ്‌ ദിനത്തിലും നിറഞ്ഞ്‌ നേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020


പട്‌ന
ബിഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പ്‌ ദിനത്തിൽ റാലികളിൽ ആരോപണ–- പ്രത്യാരോപണങ്ങളുമായി ദേശീയ നേതാക്കൾ. പ്രധാനമന്ത്രി നരേന്ദ്ര മോഡി ദർഭബംഗ, മുസഫർപ്പുർ, പട്‌‌ന എന്നിവിടങ്ങളിൽ റാലികളിൽ സംസാരിച്ചപ്പോൾ കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധി നവാഡയിലും ഭഗൽപ്പുരിലും ദർബംഗയിലും പടിഞ്ഞാറൻ ചമ്പാരനിലും പങ്കെടുത്തു. സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ വിഭൂതിപ്പുരിലും മട്ടിഹാനിയിലും റാലികളിൽ സംസാരിച്ചു.

നിതീഷിനെ ബിജെപിയും ഒറ്റപ്പെടുത്തി: ബൃന്ദ
മുഖ്യമന്ത്രി നിതീഷിനെ സഖ്യകക്ഷിയായ ബിജെപി പോലും ഒറ്റപ്പെടുത്തിയെന്ന്‌ മട്ടിഹാനിയിലെ റാലിയിൽ ബൃന്ദ കാരാട്ട്‌ പറഞ്ഞു. പ്രധാനമന്ത്രി പ്രസംഗങ്ങളിൽ നിതീഷിനെക്കുറിച്ച്‌ മിണ്ടുന്നില്ല. അതൊരു സൂചനയാണ്‌.  നിതീഷിനെതിരായ ഭരണവിരുദ്ധ വികാരത്തിൽനിന്ന്‌ അകന്നുനിൽക്കാനാണ്‌ ബിജെപിയുടെ ശ്രമം. ബിജെപിക്കും ഭരണ തകർച്ചയിൽ തുല്യഉത്തരവാദിത്തമുണ്ട്‌–-- ബൃന്ദ പറഞ്ഞു.

നിതീഷിനെ പരിഹസിച്ച്‌ മോഡി
ദർബംഗയിലെ റാലിയിൽ അയോധ്യാ വിഷയമുയർത്തി മോഡി നിതീഷിനെ പരോക്ഷമായി പരിഹസിച്ചു. അയോധ്യയിൽ ക്ഷേത്രം നിർമിക്കുകയാണെന്നും തങ്ങളോട്‌ തുടർച്ചയായി തീയതി ചോദിച്ചിരുന്നവർ പോലും ഇപ്പോൾ കൈയടിക്കുകയാണെന്ന്‌ മോഡി പറഞ്ഞു. 2015 ലെ തെരഞ്ഞെടുപ്പിൽ അയോധ്യയിൽ ക്ഷേത്രം പണിയുമെന്ന്‌ പറയുന്നവർ  ഒരിക്കലും തീയതി പറയില്ലെന്ന്‌ നിതീഷ്‌ പരിഹസിച്ചിരുന്നു.

മോഡി തൊഴിലിനെക്കുറിച്ച്‌ മിണ്ടുന്നില്ല: രാഹുൽ
രണ്ടുകോടി തൊഴിൽ നൽകുമെന്ന്‌ പറഞ്ഞ മോഡി ഇപ്പോൾ അതേക്കുറിച്ച്‌ മിണ്ടുന്നില്ലെന്ന്‌ രാഹുൽ പറഞ്ഞു. ഇവിടെ വന്ന്‌ രണ്ടുകോടി തൊഴിലെന്ന്‌ പറഞ്ഞാൽ ആളുകൾ ഓടിക്കും–-- രാഹുൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top