24 October Saturday

നുണ ആവർത്തിച്ച്‌ രാജ്യസഭാ ഉപാധ്യക്ഷൻ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 29, 2020


ന്യൂഡൽഹി
കർഷകദ്രോഹ ബില്ലുകളുടെ വോട്ടെടുപ്പ്‌ വേളയിൽ  പ്രതിപക്ഷാംഗങ്ങൾ ഡിവിഷൻ ആവശ്യപ്പെട്ടില്ലെന്ന നുണ ആവർത്തിച്ച്‌ രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ്‌. സിപിഐ എമ്മിന്റെ കെ കെ രാഗേഷും ഡിഎംകെയുടെ തിരുച്ചി ശിവയും സീറ്റുകളിലിരുന്ന്‌ ഡിവിഷൻ ആവശ്യപ്പെടുന്നത്‌ രാജ്യസഭാ ടിവി സംപ്രേഷണം ചെയ്‌തിരുന്നു. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പുറത്തിറക്കിയ വിശദീകരണത്തിലാണ്‌  ഹരിവംശ്‌ നാരായൺ സിങ് നുണ ആവർത്തിക്കുന്നത്‌.

രാഗേഷ്‌ സീറ്റിലിരുന്ന്‌ ഡിവിഷൻ ആവശ്യപ്പെട്ടിട്ടില്ലെന്നും തിരുച്ചി ശിവ മാത്രമാണ്‌ സീറ്റിലിരുന്ന്‌ ഡിവിഷൻ ആവശ്യപ്പെട്ടതെന്നും അദ്ദേഹം‌ അവകാശപ്പെട്ടു.   പ്രസ്‌താവനയ്‌ക്കൊപ്പം ഹരിവംശ്‌ പുറത്തുവിട്ട രാജ്യസഭാ ടിവി ദൃശ്യങ്ങളിലും രാഗേഷ്‌ ഗാലറിയിലെ സീറ്റിലിരുന്ന്‌ ഡിവിഷൻ ആവശ്യപ്പെടുന്നത്‌ വ്യക്തമായി കാണാം. 1.10ന്‌ ശിവ സീറ്റിലിരുന്ന്‌ ഡിവിഷൻ ആവശ്യപ്പെട്ടു. തുടർന്ന്‌ 1.11 ന്‌ രാഗേഷ്‌ ഗാലറിയിലെ സീറ്റിലിരുന്ന്‌ ഡിവിഷൻ ആവശ്യപ്പെട്ടു. ഇത്‌ രണ്ടും കണ്ടില്ലെന്ന്‌ നടിച്ച ഉപാധ്യക്ഷൻ പ്രമേയങ്ങളെല്ലാം ശബ്‌ദവോട്ടിൽ തള്ളിയതായി ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top