23 September Wednesday

രാജസ്ഥാന്‍ പ്രതിസന്ധി ; സഭ വിളിക്കാന്‍ മൂന്നാംകത്ത്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 29, 2020


ന്യൂഡൽഹി
ഭരണപ്രതിസന്ധി തുടരുന്ന രാജസ്ഥാനില്‍ നിയമസഭാസമ്മേളനം വിളിക്കാന്‍ മൂന്നാംവട്ടവും ​ഗവര്‍ണര്‍ക്ക് മന്ത്രിസഭയുടെ ശുപാര്‍ശ കത്ത് കൈമാറി ​ഗെ‌ലോട്ട് സര്‍ക്കാര്‍. 31ന് സഭചേരണമെന്നാണ് ആവശ്യം. ഇത് രണ്ടുവട്ടവും അം​ഗീകരിക്കാന്‍ തയ്യാറാകാത്ത ​ഗവര്‍ണര്‍ കൽരാജ്‌മിശ്ര കഴിഞ്ഞദിവസം സഭവിളിക്കാന്‍ ഉപാധികളും മുന്നോട്ടുവച്ചു.
മൂന്നാംവട്ടവും നിഷേധിച്ചാല്‍ മന്ത്രിസഭ ശുപാർശ തള്ളാൻ ഗവർണർക്ക്‌ ഭരണഘടനാപരമായ അധികാരമില്ലെന്ന വാദം ഉന്നയിച്ച്‌ കോടതിയെ സമീപിക്കാനാണ്‌ ​ഗെ‌ലോട്ട് പക്ഷത്തിന്റെ നീക്കം.

21 ദിവസം മുൻകൂർ നോട്ടീസ്‌ നൽകണം, സാമൂഹ്യഅകലം പാലിക്കണം, വിശ്വാസ വോട്ടെടുപ്പ്‌ നടത്തുന്നുണ്ടെങ്കിൽ തൽസമയസംപ്രേഷണം ചെയ്യണം തുടങ്ങിയ ഉപാധികളാണ്‌ ഗവർണർ  മുന്നോട്ടുവച്ചത്‌.

മൂന്നാം ശുപാർശയിൽ ഇതിനുള്ള മറുപടി നല്‍കി. ഗവർണർ ബിജെപിയുടെ രാഷ്ട്രീയതാൽപ്പര്യത്തിനായി പ്രവര്‍ത്തിക്കുന്നുവെന്ന വിമര്‍ശം ശക്തമായി ഉന്നയിക്കാനാണ് ​ഗെ‌ലോട്ട് പക്ഷത്തിന്റെ ശ്രമം. ഭരണഘടനയെ ബഹുമാനിക്കുന്നെങ്കില്‍ ഗവർണർ സഭചേരാന്‍ അനുവദിക്കുമെന്ന്‌ മന്ത്രി പ്രതാപ്‌സിങ്‌ കച്ഛാരിയ പ്രതികരിച്ചു. രാഷ്‌ട്രപതിഭരണം നടപ്പാക്കാനാണ്‌ ഗവർണറുടെ നീക്കമെന്ന്‌ കോൺഗ്രസിന്റെ ലോക്‌സഭാകക്ഷി നേതാവ്‌ അധിർ രഞ്‌ജൻ ചൗധ‌രി ആരോപിച്ചു. ഏത്‌ മാർഗം ഉപയോഗിച്ചും രാജസ്ഥാനിൽ പഭരണം പിടിച്ചടക്കാനുള്ള വാശിയിലാണ്‌ ഗവർണറെന്നും ചൗധരി പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top