11 July Saturday

ബാബ്‌റി മസ്‌ജിദ്‌ ഗൂഢാലോചനക്കേസ്‌: രഹസ്യമൊഴി ജൂൺ നാലു മുതൽ രേഖപ്പെടുത്തും

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020


ന്യൂഡൽഹി
ബാബ്‌റി മസ്‌ജിദ്‌ തകർത്തതിനു പിന്നിലെ ക്രിമിനൽ ഗൂഢാലോചനക്കേസിലെ രഹസ്യമൊഴി ജൂൺ നാലുമുതൽ രേഖപ്പെടുത്തും. കേസിൽ പ്രതിചേർക്കപ്പെട്ടവർ ജൂൺ നാലുമുതൽ ഹാജരാകണമെന്ന്‌ വിചാരണക്കോടതി ജഡ്‌ജി എസ്‌ കെ യാദവ്‌ നിർദേശിച്ചു. വീഡിയോ കോൺഫറൻസ്‌ മുഖേനയാകും മൊഴി രേഖപ്പെടുത്തൽ. ബിജെപി നേതാക്കളായ എൽ കെ അദ്വാനി, ഉമാഭാരതി, മുരളി മനോഹർജോഷി, കല്യാൺസിങ്, വിനയ്‌കത്യാർ തുടങ്ങിയവരാണ്‌ കേസിലെ പ്രതികൾ. അടച്ചുപൂട്ടലിനെ തുടർന്ന്‌ ലഖ്‌നൗവിലെ സിബിഐ കോടതി രണ്ടു മാസമായി വിചാരണ നിർത്തിവച്ചിരിക്കുകയായിരുന്നു. ആഗസ്‌ത്‌ 31നകം വിധി പറയണമെന്ന സുപ്രീംകോടതി നിർദേശത്തെ തുടർന്ന്‌ 18 മുതലാണ്‌ കേസിന്റെ വിചാരണ പുനരാരംഭിച്ചത്‌.


പ്രധാന വാർത്തകൾ
 Top